ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് നിരന്തരം സംസാരിക്കുന്ന നടിയാണ് സമീറ റെഡ്ഡി. സ്ത്രീകള്‍ നേരിടുന്ന ബോഡി ഷെയമിങ്ങിനെ കുറിച്ച് താരം തന്റെ പോസ്റ്റുളിലൂടെ അഭിപ്രായം അറിയിക്കാറുണ്ട്. തന്റെ തൊലി നിറത്തെ കുറിച്ച് പങ്കുവെച്ച പോസറ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മെയ്ക്കപ്പില്ലാത്ത ഫോട്ടോയ്‌ക്കൊപ്പം മനോഹരമായ കുറിപ്പും താരം പങ്കുവെച്ചു

മെയ്ക്കപ്പില്ലാത്ത എന്റെ തൊലിനിറത്തില്‍ ഞാന്‍ തൃപ്തയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ മെയ്ക്കപ്പില്ലാതെ ഫോട്ടെയെടുക്കാന്‍ ഞാന്‍ ആരെയും സമ്മതിക്കില്ലായിരുന്നു. ഞാന്‍  ഇപ്പോള്‍ പൂര്‍ണ്ണ സന്തുഷ്ടയാണ്. നമ്മുടെ തന്നെ ഉള്ളില്‍ നിന്നാണ് ആത്മവിശ്വാസം വരുന്നത്. സ്വയം വിശ്വാസമര്‍പ്പിക്കാന്‍ കാലം നിങ്ങളെ പഠിപ്പിക്കും.

പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി പേര്‍ പോസിറ്റീവ് കമന്റുകളുമായി രംഗത്തെത്തി. നിരവധി പേര്‍ പോസ്റ്റ് പങ്കുവെയ്ക്കുകയും ചെയ്തു.

Content Highlights: Sameera reddy new instagram post