കശ്മീര്‍ താഴ്‌വരയില്‍ ഇനി സമാനിയ ഭട്ടിന്റെ ശബ്ദം ഏവരും ശ്രദ്ധയോടെ കേട്ടിരിക്കും. നോര്‍ത്ത് കശ്മീരിലെ ആദ്യ റേഡിയോ സറ്റേഷനായ റേഡിയോ ചിനാറിലെ ആര്‍.ജെയാണ് സമാനിയ. നോര്‍ത്ത് കശ്മീരിലെ ആദ്യത്തെ വനിത റേഡിയോ ജോക്കിയെന്ന ഖ്യാതിയും ഇനി സമാനിയയ്ക്ക് സ്വന്തം.

ബാറാമുള്ള സ്വദേശിനായ സമാനിയയക്ക് 20 വയസാണ് പ്രായം. മാസ് കമ്മ്യുണിക്കേഷന്‍ ബിരുദത്തിന് ശേഷമാണ് റേഡിയോയില്‍ ജോലിക്ക് എത്തുന്നത്. പ്രവേശന പരീക്ഷയുടെ അവസാന റൗണ്ടില്‍ സമാനിയയ്ക്ക് ഒപ്പം മൂന്ന് പുരുഷന്‍മാരായിരുന്നു ഉണ്ടായിരുന്നത്.

ഹല്ല ബോല്‍ വിത്ത് ആര്‍ ജെ സമാനിയ എന്ന പരിപാടിയാണ് ഇവര്‍ ഇപ്പോള്‍ അവതരിപ്പിക്കുന്നത്. വളരെ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ പ്രോഗ്രാം ജനപ്രീതി നേടി

'മാധ്യമ പ്രവര്‍ത്തനം വളരെ ചെറുപ്പം മുതല്‍ തന്നെ ആഗ്രഹിച്ചിരുന്നു. കശ്മീരിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും മൂന്ന് വര്‍ഷമായി സജീവമായിരുന്നു. റേഡിയോയിലേക്ക് വെറുതെ ശ്രമിച്ച് നോക്കിയതാണ്. ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. സമാനിയ പറയുന്നു.നിങ്ങള്‍ക്കുള്ളില്‍ ആഗ്രഹത്തിന്റെ തിരിനാളമുണ്ടെങ്കില്‍ നിങ്ങള്‍ക്കത് നേടാനാവും' സമാനിയ പറയുന്നു.

Content Highlights: Samaniya Bhat  youngest female radio jockey of north Kashmir