മോസ്ക്കോ സ്വദേശി റെയിൻ ഗോർഡോൻ പ്രണയത്തിലാണ്. മനുഷ്യരായിട്ടല്ല. ഒരു ബ്രീഫ്കെയ്സുമായി. ഈ ബ്രീഫ്കെയ്സിനെ വിടാൻ മനസ്സ് സമ്മതിക്കാതായപ്പോൾ ഇരുപത്തിനാലുകാരിയായ ഗോർഡോൻ ഒരു വിരുത് കാട്ടി. അതിനെയങ്ങ് കല്ല്യാണം കഴിച്ചു. ഒരു പേരും നൽകി. ഗിദെയോന്‍. സംഭവം ഏതായാലും സോഷ്യൽ മീഡിയയിൽ വൈറലാണ്.

സാധനങ്ങള്‍ക്കും ആത്മാവുണ്ടെന്നും തനിക്ക് എട്ട് വയസ്സ് പ്രായമുള്ളപ്പോള്‍ മുതല്‍ ഇത്തരത്തില്‍ നിര്‍ജ്ജീവ വസ്തുക്കളോട് പ്രണയമുണ്ടെന്നും റെയിന്‍ വെളിപ്പെടുത്തുന്നു. റെയിന് മുമ്പ് ഒരു പ്രണയമുണ്ടായിരുന്നു. എന്നാല്‍ ബ്രീഫ്‌കേസിനെ കണ്ടുമുട്ടിയതോടെ ആ പ്രണയം ഉപേക്ഷിച്ചു. 2015 ഓഗസ്റ്റില്‍ ഒരു ഹാര്‍ഡ്‌വെയര്‍ ഷോപ്പില്‍വച്ചാണ് താന്‍ ഈ ബ്രീഫ് കേസിനെ കണ്ടുമുട്ടിയതെന്നു റെയിന്‍. പുരുഷന്‍മാരുമായുള്ള ബന്ധത്തേക്കാള്‍ താന്‍ ഏറെ സന്തോഷവതിയാണ് ബ്രീഫ്‌കേസുമായുള്ള വിവാഹത്തില്‍ എന്നും റെയിന്‍.

നിര്‍ജീവ വസ്തുക്കളോട് പ്രണയം തോന്നുന്ന ഒബ്ജക്ടോഫീലിയ എന്ന അവസ്ഥയാണ് റെയിനിന്. ജീവനില്ലാത്ത വസ്തുക്കളോട് തോന്നുന്ന ഇത്തരം ആകര്‍ഷണം വിവാഹത്തിലെത്തുന്ന സംഭവം ഇതാദ്യമായാണ്.

Content Highlights: Russian Woman Marries a Briefcase