മാണിക്യകല്ലുകള്‍ പതിച്ച ആ  ചുവന്ന ഷൂ കാണാതെ പോയിട്ട് പതിമൂന്നുവര്‍ഷം കഴിഞ്ഞിരുന്നു. അമേരിക്കന്‍ എഴുത്തുകാരനായ എല്‍. ഫ്രാങ്ക് ബാമിന്റെ 'ദ വണ്ടര്‍ഫുഡ് വിസാര്‍ഡ് ഔഫ് ഓസ്' എന്ന് ചിത്രത്തില്‍ അമേരിക്കന്‍ നടിയും ഗായികയുമായ ജൂഡി ഗാര്‍ലാന്‍ഡ് ധരിച്ച ഷൂസാണിത്.

1939 ലാണ് ' ദ വണ്ടര്‍ഫുള്‍ ഓഫ് വിസാര്‍ഡ്' വെള്ളിത്തിരയിലെത്തിയത്. ഇതിനു ശേഷം മിനസോട്ടയിലെ ജൂഡി ഗാര്‍ലാന്‍ഡ് മ്യൂസിയത്തില്‍ ഈ ഷൂ പ്രദര്‍ശനത്തിനു വച്ചു. എന്നാല്‍ 2005 ആഗസ്റ്റ് 28 ന് മ്യൂസിയത്തില്‍ നിന്ന് ചെരുപ്പ് അപ്രത്യേക്ഷമാവുകയായിരുന്നു. മ്യൂസിയത്തിന്റെ ചില്ലുവാതിലുകള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ ഷൂസുമായി കടന്നുകളഞ്ഞത്. എന്നാല്‍ മ്യൂസിയത്തില്‍ നിന്നും മോഷ്ടാക്കളുടെ വിരലടയാളമോ മറ്റു തെളിവുകളൊ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നില്ല. 

ഇതോടെ ഷൂ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നവര്‍ക്കു പത്ത് ലക്ഷം ഡോളര്‍ അന്വേഷണസംഘം പ്രതിഫലമായി വാഗ്ദാനം ചെയ്തു. ഷൂ മോഷണം പോയതുമായി ബന്ധപ്പെട്ടു നിരവധി അന്വേഷണങ്ങള്‍ നടന്നിരുന്നു. എങ്കിലും സംഭവവുമായി ബന്ധപ്പെട്ട പ്രതികളെ ഒന്നും അറസ്റ്റ്  ചെയ്യാനും അന്വേഷണസംഘത്തിനു കഴിഞ്ഞിരുന്നില്ല. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ (എഫ്.ബി.എെ) കഴിഞ്ഞയാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് 2005 ല്‍ നഷ്ട്ടപ്പെട്ട ഡൊറോത്തിയുടെ ഷൂ തിരിച്ചുകിട്ടിയ വിവരം അറിയിച്ചത്. ഷൂവിന് കാര്യമായ തകരാറുകളില്ലെന്ന് ഇവര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

Content Highlights: Ruby Red Slippers Recovered 13 Years After Theft