സ്ത്രീകള്‍ക്ക് വേണ്ടി ഒരു മിനിസ്റ്റര്‍ വരികയാണെങ്കില്‍ അത് ഇന്ത്യന്‍ ചരിത്രം തന്നെ മാറ്റിമറിക്കുന്ന തീരുമാനമായിരിക്കുമെന്ന് റിമ കല്ലിങ്കല്‍. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സാധാരണ സിനിമാക്കാരില്‍ നിന്ന് വ്യത്യസ്തമായി ശക്തമായ രാഷ്ട്രീയ നിലപാടെടുക്കുന്ന താരമായ റിമയോട് പിണറായി വിജയനെ കുറിച്ചുള്ള ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് റിമ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
'പ്രതിസന്ധികളെ ശക്തമായി തരണം ചെയ്യുന്നതിന്റെ ഹീറോയിസം അവിടെ കണ്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പ്രഷര്‍ ഉണ്ടായിട്ടും ഒതുങ്ങിമാറാതെ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടുള്ള യാത്ര നമ്മള്‍ കാണുന്നുണ്ട്. സ്ത്രീകളുടെ പ്രശ്‌നം പഠിക്കാന്‍ കാണിക്കുന്ന വലിയ മനസ്സ് ഞങ്ങള്‍ അടുത്തറിഞ്ഞതാണ്. ഇവിടെ സ്ത്രീകള്‍ക്ക് വേണ്ടി ഒരു മിനിസ്റ്റര്‍ ആലോചനയിലുണ്ട്. അങ്ങനെ വന്നാല്‍ അത് ഇന്ത്യന്‍ ചരിത്രം തന്നെ തിരുത്തിക്കുറിക്കുന്ന തീരുമാനമായിരിക്കും.' റിമ പറയുന്നു.
കൂടുതല്‍ വായിക്കാന്‍ പുതിയ ലക്കം സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ കാണുക.