മുടിയഴക് കൊണ്ട് ഗിന്നസ് റെക്കോഡ് കരസ്ഥമാക്കിയ നിലാന്‍ഷി പട്ടേലിനെ മറന്ന് കാണാന്‍ വഴിയില്ല. ലോകത്തെ ഏറ്റവുമധികം നീളം കൂടിയ മുടിയുള്ള കൗമാരക്കാരിയെന്ന റെക്കോഡാണ് നിലാന്‍ഷി നേടിയത്. 12 വര്‍ഷങ്ങള്‍ ശേഷം മുടി മുറിച്ചിരിക്കുകയാണ് ഈ മിടുക്കി. 

2018ല്‍ 16ാം വയസ്സിലാണ്‌ ഈ റോക്കോഡ് കരസ്ഥമാക്കിയത്. അഞ്ചടി ഏഴ് ഇഞ്ച് നീളം മുടിക്ക് ഉണ്ടായിരുന്നു. ഇടക്കാലത്ത് ആറ് അടിയോളം മുടിക്ക് നീളം വെച്ചിരുന്നു. തന്റെ ഗിന്നസ് റെക്കോഡ് ഉറപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇത്തരത്തില്‍ 12 വര്‍ഷത്തോളം മുടി വളര്‍ത്തിയത്

ആറ്  വയസ് മുതല്‍ മുടി വെട്ടാതെ സൂക്ഷിക്കുകയാണ് നിലാന്‍ഷി. നീളന്‍ മുടിക്കാരിയായ കാര്‍ട്ടൂണ്‍ കഥാപാത്രം റപുന്‍സിനോടാണ് നിലാന്‍ഷിയെ എല്ലാവരും ഉപമിക്കുന്നത്.

നിലാന്‍ഷിയുടെ മുടി മ്യൂസിയത്തിലേക്ക് സംഭാവന നല്‍കുകയാണ് ചെയ്ത്. മുടി എന്ത് ചെയ്യണമെന്ന് ഒരുപാട് ആലോചിച്ചെന്നും അമ്മയാണ് മ്യൂസിയത്തിലേക്ക് സംഭാവന ചെയ്യാമെന്ന ഐഡിയ പറഞ്ഞ് തന്നതെന്നും നിലാന്‍ഷി പറയുന്നു. മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനമാവാനാണ് ഇത്തരത്തില്‍ നിലാന്‍ഷി ചെയ്തത്. മാതാവ്  കാമിനി ബെന്നും മുടി സംഭാവന ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്.

എന്റെ മുടിയാണ് എനിക്കെല്ലാം സമ്മാനിച്ചത്. തിരിച്ച് എന്തെങ്കിലും നല്‍കേണ്ട സമയമാണിത്. നിലാന്‍ഷി പറയുന്നു.

Content Highlights: record-holder of longest hair  Chops it off After 12 Years