മലയാളത്തിലും തമിഴിലും ഒരേ പോലെ ശ്രദ്ധേയയാണ് നടി രമ്യ നമ്പീശന്‍. ഇന്‍സ്റ്റഗ്രാമിലും സജീവമായ താരത്തിന് നിരവധി ഫോളോവേഴ്‌സുണ്ട്. താരത്തിന്റെ സ്‌റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റുകള്‍ക്കും ആരാധകര്‍ ഏറെയാണ്

വ്യത്യസ്തമായ വസ്ത്രം ധരിച്ചെത്തിയ ചിത്രം രമ്യയുടെ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. പച്ച സാരിയും നീല ജീന്‍സുമാണ് താരത്തിന്റെ വേഷം പച്ച ബ്രോക്കേഡ് വെച്ച ബ്ലൗസാണ് മറ്റൊരു ആകര്‍ഷണം. ഇന്‍ഡോ വെസ്‌റ്റേണ്‍ സ്‌റ്റൈലിന് മിഴിവേകാന്‍ ചുവന്ന സ്റ്റേറ്റ്‌മെന്റ് കമ്മലും ഒപ്പമുണ്ട്. സിമ്പിള്‍ മെയ്ക്കപ്പ് മറ്റൊരു പ്രത്യേകതയാണ്.

നടി ഭാവന, സനുഷ തുടങ്ങി  പ്രമുഖര്‍ ചിത്രത്തിന് കമന്റുകളുമായെത്തി. നിരവധി പേര്‍ ചിത്രം ഷെയര്‍ ചെയ്തു. ഇതിന് മുന്‍പും താരത്തിന്റെ ഫാഷന്‍ പരീക്ഷണങ്ങള്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

Content Highlights: Ramya nambeeshan new instagram post