ട്ടെല്ലിനുണ്ടായ പരിക്കിനെതുടർന്ന് ഒരുമാസത്തെ വിശ്രമത്തിലായിരുന്ന എലിസബത്ത് രാജ്ഞി കഴിഞ്ഞ ദിവസമാണ് ചുമതലകളിൽ തിരികെ പ്രവേശിച്ചത്. പ്രതിരോധ സേനാ മേധാവി ജനറൽ നിക് കാർട്ടറുമായി വിൻസർ കാസിലിൽ സംസാരിക്കുന്ന രാജ്ഞിയുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ ചിത്രങ്ങൾ കണ്ട പലരുടെയും ശ്രദ്ധ ​ആദ്യം പതിഞ്ഞത് രാജ്ഞിയുടെ കൈകളിലേക്കാണ്. രാജ്ഞിയുടെ കൈകളിലെ പർപ്പിൾ നിറം പലരിലും ആശങ്ക ജനിപ്പിച്ചു.

നിക് കാർട്ടറുമായി സംസാരിക്കുന്ന രാജ്ഞിയുടെ കൈകളിലെ പർ‌പ്പിൾ നിറം വ്യക്തമായി ചിത്രത്തിൽ കാണാം. ഇതോടെ പലരും രാജ്ഞിയുടെ ആരോ​ഗ്യം സംബന്ധിച്ച് ആശങ്കകൾ പ്രകടിപ്പിക്കുകയും ചെയ്തു. ഒടുവിൽ വിഷയത്തിൽ പ്രതികരണവുമായി ആരോ​ഗ്യരം​ഗത്തെ വിദ​ഗ്ധർ എത്തുകയും ചെയ്തു. ​ഗുരുതരമല്ലാത്ത റെയ്നോഡ്സ് പ്രതിഭാസമാവാം രാജ്ഞിയുടെ കൈകളിലെ നിറത്തിന് പിന്നിലെന്നാണ് ആരോ​ഗ്യവിദ​ഗ്ധരുടെ വാദം.

 

രക്തത്തിൽ ഓക്സിജന്റെ അപര്യാപതത മൂലം കണ്ടേക്കാവുന്ന അവസ്ഥയാണിത്. രക്തത്തിൽ ഓക്സിജന്റെ അളവ് വേണ്ടത്ര അളവിലുണ്ടാകുമ്പോൾ രക്തം നല്ല ചുവപ്പ് നിറമായും തീരെ കുറയുമ്പോൾ നീലനിറമായും കാണപ്പെടാം എന്നും ഇതാവും ചർമത്തിന്റെ നിറംമാറ്റത്തിനു കാരണമായതെന്നും വിദ​ഗ്ധർ പറയുന്നു. 

പ്രായമാകുന്നതോടെ ഞരമ്പുകൾ എടുത്തു കാണുന്നതുമൂലം പർപ്പിൾ നിറമായി അനുഭവപ്പെടുന്നതാകാം എന്ന് വാദിക്കുന്നവരുമുണ്ട്. എന്നാൽ രക്തചംക്രമണം സു​ഗമം അല്ലാതാകുമ്പോഴും ചർമം നേർത്തതാകുമ്പോഴുമൊക്കെ സമാനമായ അവസ്ഥ ഉണ്ടായേക്കാമെന്നും പലരും പറയുന്നു. 

Content Highlights: queen elizabeth purple hands, queen elizabeth health update, raynaud's phenomenon, Raynaud's Disease