ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച ചിത്രവും കുറിപ്പും വൈറലായിരിക്കുകയാണ്. പോലീസ് യൂണിഫോമണിഞ്ഞ യുവതി ഐ.ടി.ബി.പി. ഉദ്യോഗസ്ഥനായ തന്റെ അച്ഛന് സല്യൂട്ട് നല്‍കുന്നതാണ് ചിത്രം. മകളുടെ സല്യൂട്ട് സ്വീകരിച്ച അച്ഛന്‍ മകള്‍ക്ക് തിരിച്ചും സല്യൂട്ട് അടിച്ചു. ഈ മനോഹരനിമിഷത്തിന്റെ ചിത്രം നിമിഷനേരം കൊണ്ടാണ് സാമൂഹിക മാധ്യമത്തില്‍ ഹിറ്റായത്. 

ഉത്തര്‍പ്രദേശിലെ മോറാദാബാദിലുള്ള ഡോ. ബി.ആര്‍. അംബേദ്കര്‍ പോലീസ് അക്കാദമിയില്‍നിന്ന് ബിരുദം നേടിയ അപേക്ഷ നിംബാഡിയയാണ് ചിത്രത്തിലെ മകള്‍. ഐ.ടി.ബി.പി.യിലെ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ എ.പി.എസ്. നിംബാഡിയ ആണ് ചിത്രത്തിലെ അച്ഛന്‍. അപേക്ഷയുടെ പാസിങ് ഔട്ട് പരിപാടിക്കിടെയുള്ള ചിത്രമാണിത്. ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ഉദ്യോഗസ്ഥയായി അപേക്ഷ വൈകാതെ ഉത്തര്‍പ്രദേശ് പോലീസിന്റെ ഭാഗമാകും. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ITBP (@itbp_official)

മൂന്ന് ചിത്രങ്ങളാണ് ഐ.ടി.ബി.പി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. അപേക്ഷ തന്റെ അച്ഛനും അമ്മയ്ക്കുമൊപ്പം നില്‍ക്കുന്നതും അച്ഛന് സമീപം നില്‍ക്കുന്നതും പിന്നെ അച്ഛന് സല്യൂട്ട് നല്‍കുന്നതും. നിംബാഡിയയുടെ കുടുംബം തലമുറകളായി പോലീസ് സേവനരംഗത്തുള്ളവരാണ്. 

രണ്ടുപേര്‍ക്കും സല്യൂട്ട് എന്ന് വൈറലായ ചിത്രത്തിന് ഒരാള്‍ കമന്റ് ചെയ്തു. എന്തൊരു അഭിമാനനിമിഷം എന്നാണ് മറ്റൊരാള്‍ പറഞ്ഞത്.