നിലപാടുകള്‍ കൊണ്ടും അഭിനയം കൊണ്ടും ശ്രദ്ധേയയാണ് പ്രിയങ്ക ചോപ്ര. അഭിനയം, മോഡലിംഗ്, സംഗീതം എന്നീ രംഗങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടി പുതിയ  ബിസിനസ്സ് സംരംഭത്തിലേക്ക് കാലെടുത്തു വെച്ചിരിക്കുകയാണ്. ന്യൂയോര്‍ക്കില്‍ സോന എന്ന പേരില്‍ ആരംഭിച്ച ഇന്ത്യന്‍ റെസ്‌റ്റോറന്റിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പ്രിയങ്ക ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രശസ്ത ഷെഫ് ഹരിനായ്ക്കാണ് പ്രധാന ഷെഫ്.

ഇന്ത്യന്‍ ഭക്ഷണത്തോടുള്ള തന്റെ സ്‌നേഹം ഇതിലേക്ക് പകര്‍ന്നിരിക്കുന്നുവെന്നാണ് പ്രിയങ്ക സംരംഭത്തെ കുറിച്ച് പറയുന്നത്. മാര്‍ച്ച് അവസാനത്തോടെ റെസ്‌റ്റോറന്റ് തുറന്ന് പ്രവര്‍ത്തിക്കും

കുറച്ച് നാളുകള്‍ക്ക് മുന്‍പ് അനോമാലി എന്ന പേരില്‍ കേശപരിചരണ ബ്രാന്‍ഡിനും പ്രിയങ്ക തുടക്കം കുറിച്ചിരുന്നു.

Content Highlights: Priyanka chopra started indian restaurant in New york