ലോകത്തിലെ പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ ഉച്ചകോടിയില്‍ പ്രഭാഷകയായി നടി പ്രിയങ്ക ചോപ്രയും. മിഷേല്‍ ഒബാമയ്ക്കും മേഗന്‍ മര്‍ക്കലിനുമൊപ്പമാണ് ഗേള്‍ അപ്പ് ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ പ്രിയങ്കയും സംസാരിക്കുക.
ജൂലൈ 13 മുതല്‍ 15 വരെയാണ് ഉച്ചകോടി നടക്കുക. 'ഏത് സാഹചര്യത്തില്‍ വളര്‍ന്ന പെണ്‍കുട്ടിയാണെങ്കിലും തന്നെ തന്നെ, ചുറ്റുമുള്ളവരെ, ലോകത്തെത്തന്നെ മാറ്റിമറിക്കാനുള്ള ശക്തി അവര്‍ക്കുണ്ട്.' പ്രിയങ്ക ഉച്ചകോടിയെ പറ്റിയുള്ള വാര്‍ത്ത പങ്കുവച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചു. തനിക്കൊപ്പം ഉച്ചകോടിയില്‍ അമിചേരാന്‍ ആരാധകരോട് പ്രിയങ്ക ആവശ്യപ്പെടുന്നുണ്ട്.
No matter their background, girls have the power to transform themselves, their communities, and the world around them. Join me for the virtual 2020 @GirlUp Leadership Summit, July 13-15 with some of the top female leaders! Get your tickets https://t.co/VJCZLNae33 #GirlsLead20 pic.twitter.com/iu3Nr2hlyV
— PRIYANKA (@priyankachopra) July 9, 2020
പ്രിയങ്കക്കൊപ്പം താരത്തിന്റെ സുഹൃത്തുകൂടിയായ സസക്‌സ് പ്രഭ്വി മേഗന്‍ മര്‍ക്കല്‍, മിഷേല്‍ ഒബാമ, നാദിയ മുറാദ്, ഫേസ്ബുക്ക് സി.ഒ.ഒ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ്, നടി ജമീല ജമില്‍ എന്നിവരും സംസാരിക്കുന്നുണ്ട്.
45-ാമത് ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവല്‍ അബാസിഡറായി പ്രയങ്കയ്ക്ക് ക്ഷണം ലഭിച്ചതിന് പിന്നാലെയാണ് പുതിയ അംഗീകാരം.
Content Highlights: Priyanka Chopra Joins with Michelle Obama, Meghan Markle for Summit on Girl Child