മെഗന്‍ മാര്‍ക്കിള്‍ അമ്മയാകുന്നു എന്ന വാര്‍ത്തയറിഞ്ഞ സന്തോഷത്തിലാണു ബ്രിട്ടണ്‍. അടുത്ത വര്‍ഷം വസന്തത്തോടെ കൊട്ടാരത്തിലേക്ക് കുഞ്ഞ് അതിഥി എത്തുമെന്ന വാര്‍ത്ത കൊട്ടാരമാണ് പുറത്തുവിട്ടത്. സക്‌സസിലെ രാജകുമാരിയുടെ വിശേഷവാര്‍ത്ത ഏറെ പ്രതീക്ഷയോടെയാണ് ലോകം കേട്ടത്. മെഗന്റെയും ഹാരിയുടേയും ആദ്യ രാജകീയ യാത്രയ്ക്കു ശേഷമായിരുന്നു മെഗന്‍ ഗര്‍ഭിണിയാണെന്ന വിശേഷം കൊട്ടാരം പുറത്തു വിട്ടത്. 37 കാരിയായ മെഗന്‍ ഇപ്പോള്‍ മൂന്നുമാസം ഗര്‍ഭിണിയാണ്. മെഗന്‍ പൂര്‍ണ്ണ ആരോഗ്യവതിയാണെന്നും 12-ാം ആഴ്ചയിലെ സ്‌കാനിങ്ങ് പൂര്‍ത്തിയാക്കിയെന്നും കൊട്ടാരമറിയിച്ചു.
മകള്‍ അമ്മയാകുന്ന വിവരമറിഞ്ഞ മെഗന്റ അമ്മ അതിവസന്തുഷ്ടയാണ്. കുറച്ചു നാളുകളായി മെഗന്‍ വസ്ത്രധാരണത്തില്‍ അതീവ ശ്രദ്ധാലുവാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വളരെ അയവുള്ള വസ്ത്രങ്ങളാണ് മെഗന്‍ ധരിച്ചിരുന്നത്. അതുകൊണ്ടു തന്നെ മെഗന്‍ ഗര്‍ഭിണിയാണെന്ന ഒരു ലക്ഷണവും പുറത്തു കണ്ടിരുന്നില്ല. അഞ്ചുമാസം മുമ്പായിരുന്നു മെഗന്‍ മാര്‍ക്കിളിന്റെയും ഹാരി രാജകുമാരാന്റെയും വിവാഹം. മെഗനും ഹാരിക്കും ജനിക്കാന്‍ പോകുന്ന കുഞ്ഞ് എലിസബത്ത് രാഞ്ജിയുടെ ഏട്ടാമത്തെ പേരക്കുട്ടിയായിരിക്കും.