കള്‍ ലിലിബെറ്റിന്റെ ചിത്രം ആദ്യമായി പുറത്തുവിട്ട് ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയും ഭാര്യ മേഗന്‍ മെര്‍ക്കിളും. ആറുമാസം പ്രായമായ മകളുടെ പൂര്‍ണപേര് ലിലിബെറ്റ് ഡയാന മൗണ്ട്ബാറ്റണ്‍-വിന്‍സെര്‍ എന്നാണ്. തങ്ങളുടെ ഔദ്യോഗിക ക്രിസ്മസ് കാര്‍ഡിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

ഹാരിയ്ക്കും മേഗനുമൊപ്പം രണ്ടു വയസ്സുകാരനായ മകന്‍ ആര്‍ച്ചിയും മകള്‍ ലിലിബെറ്റുമാണ് ചിത്രത്തിലുള്ളത്. മൂന്നുപേരും ചേര്‍ന്ന് ലിലിബെറ്റിനെ കൊഞ്ചിക്കുന്നതാണ് ചിത്രത്തില്‍ കാണാന്‍ കഴിയുക. 

ഈ വര്‍ഷമാണ് മകള്‍ ലിലിബെറ്റിനെ ഞങ്ങള്‍ ലോകത്തേക്ക് സ്വാഗതം ചെയ്തത്. ആര്‍ച്ചി ഞങ്ങളെ 'മമ്മ'യും 'പപ്പ'യുമാക്കി. ലിലിയാകട്ടെ ഞങ്ങളെ ഒരു കുടുംബമാക്കി, കാര്‍ഡ് പങ്കുവെച്ചുകൊണ്ട് ഹാരിയും മേഗനും പറഞ്ഞു.

ഹാരിയുടെയും മേഗന്റെയും വിവാഹഫോട്ടോ എടുത്ത ഫോട്ടോഗ്രാഫറായ അലെക്‌സി ലുബോമിര്‍സ്‌കി ആണ് പുതിയ ചിത്രവും പകര്‍ത്തിയിരിക്കുന്നത്. അലെക്‌സി തന്റെ ഇൻസ്റ്റഗ്രാം പേജിലും ചിത്രം പങ്കുവെച്ചിട്ടുണ്ട്.

തങ്ങളുടെ രാജകീയമായ എല്ലാ പദവികളും ഉപേക്ഷിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷമാണ് ഹാരിയും മേഗനും കാലിഫോര്‍ണിയയിലേക്ക് കുടിയേറിയത്. രാജകുടുംബവുമായുള്ള സാമ്പത്തിക ബന്ധവും ഇരുവരും അവസാനിപ്പിച്ചിരുന്നു. 

രാജകുടുംബത്തിലെ ഒരു മുതിര്‍ന്ന അംഗം തങ്ങള്‍ക്കെതിരേ വംശീയ ആരോപണം ഉന്നയിച്ചെന്ന് ഓപ്ര വിന്‍ഫ്രിയുമായുള്ള ഒരു അഭിമുഖത്തിനിടെ ഇരുവരും വെളിപ്പെടുത്തിയത് വിവാദത്തിന് തിരികൊളുത്തിയിരുന്നു.

Content highlights: Prince harry and meghan marckle, shared first photo of daugher lilibet, christmas card