പ്രസവത്തെക്കുറിച്ച് ഓരോ അമ്മമാർക്കും ഒരിക്കലും മറക്കാത്ത ഓർമകൾ പങ്കുവെക്കാനുണ്ടാവും. എന്നാൽ ഇവിടൊയരമ്മയ്ക്ക് സാധാരണ സ്ത്രീകളേക്കാൾ പ്രത്യേകത നിറഞ്ഞ പ്രസവാനുഭവമാണ് പങ്കുവെക്കാനുള്ളത്. കാരണം ഇവിടെ പരീക്ഷയുടെ പിരിമുറുക്കത്തെയും പ്രസവത്തിന്റെ വേദനയെയും  ഒരേ ദിവസമാണ് യുവതി നേരിട്ടത്. ചിക്കാ​ഗോ ലോ സ്കൂളിലെ ബിരുദ വിദ്യാർഥിയായ ബ്രയാന ഹില്ലാണ് കൗതുകം നിറഞ്ഞ അനുഭവം പങ്കുവെക്കുന്നത്. 

ജൂലൈ പതിനാലിന് നടക്കാനിരുന്നതാണ് ബ്രയാനയുടെ പരീക്ഷ എന്നാൽ അപ്രതീക്ഷിതമായി വന്ന കോവിഡ് എല്ലാം തകിടം മറിച്ചു. പരീക്ഷ വീണ്ടും മാറ്റിവെക്കേണ്ടി വന്നു. ജൂലൈയിൽ ​ഗർഭം ധരിച്ച് ഇരുപത്തിയെട്ട് ആഴ്ച്ചയായിരുന്നു. അതുകൊണ്ടുതന്നെ പരീക്ഷയെക്കുറിച്ച് ഭയം തോന്നിയിരുന്നുമില്ല. എന്നാൽ പരീക്ഷ മാറ്റിവച്ചത് ഒക്ടോബറിലേക്കാക്കി, അപ്പോൾ മുപ്പത്തിയെട്ട് ആഴ്ചയാവുകയും ചെയ്തു. പണ്ട് തമാശയ്ക്ക് ആശുപത്രി കിടക്കയിൽ വച്ച് പരീക്ഷ എഴുതേണ്ടി വരുമോ എന്നു കരുതിയിരുന്നത് ഒടുവിൽ സത്യമായി മാറിയെന്ന് ബ്രയാന പറയുന്നു. 

ഒക്ടോബർ അഞ്ചിനായിരുന്നു ബ്രയാനയുടെ ആദ്യപരീക്ഷ. രണ്ടു ഘട്ടങ്ങളിലായി നടക്കേണ്ടി പരീക്ഷയുടെ ആദ്യഘട്ടം എഴുതിയപ്പോഴേക്കും ഫ്ളൂയിഡ് പുറത്തേക്കു വരുന്നതായി മനസ്സിലായി. ഉടൻ ഇടവേള എടുക്കുകയും വൃത്തിയാക്കിയതിന് ശേഷം ശേഷം ഭർത്താവിനെയും ആയയെും അമ്മയെയും വിളിക്കുകയും ചെയ്തു. ആധിയിൽ കരയുന്നുമുണ്ടായിരുന്നു. വല്ലവിധേനയും രണ്ടാംഭാ​ഗവും പൂർത്തിയാക്കി. ‌

പക്ഷേ പതിനഞ്ചു മിനിറ്റിനുള്ളിൽ പ്രസവ വേദന അനുഭവപ്പെട്ടു തുടങ്ങി. തന്റെ പ്രസവം അടുത്തതിനാൽ ബാത്റൂം സൗകര്യത്തിന് അനുവദിക്കണമെന്ന് നേരത്തേ പറഞ്ഞിരുന്നുവെങ്കിലും പരീക്ഷയ്ക്കിടയിലായതിനാൽ ക്യാമറയുടെ പരിധിവിട്ട് പോവാനാവില്ലെന്നും മറിച്ചായാൽ വഞ്ചന ചുമത്തപ്പെട്ടേക്കാമെന്നും പറഞ്ഞു. പരീക്ഷ പൂർത്തിയാക്കിയ ഉടൻ ബ്രയാന ആശുപത്രിയിലേക്ക് പാഞ്ഞു. രാത്രി പത്തുമണിയോടെ പ്രസവിക്കുകയും ചെയ്തു. 

പ്രസവാവധി കഴിഞ്ഞ് പരീക്ഷ എഴുതാമെന്ന് മറ്റുള്ളവർ പറഞ്ഞെങ്കിലും ബ്രയാന തയ്യാറായിരുന്നില്ല. അടുത്ത ദിവസം ആശുപത്രിയിൽ വച്ചു തന്നെ അവസാനഘട്ട പരീക്ഷകൾ എഴുതി. ബ്രയാനു വേണ്ടി പ്രത്യേകം മുറിയൊരുക്കുകയും അങ്ങോട്ട് ആരെയും പ്രവേശിപ്പിക്കാതിരിക്കുകയും ചെയ്തു. പരീക്ഷയ്ക്കിടയ്ക്ക് കുഞ്ഞിനെ മുലയൂട്ടുകയും ചെയ്തു. നിശ്ചയദാർ‌ഢ്യം കൈവിടാതിരുന്ന തന്നെയോർത്ത് അഭിമാനം തോന്നുന്നുവെന്ന് ബ്രയാന പറയുന്നു. 

Content Highlights: Pregnant Woman Goes Into Labour During Exam, Delivers Baby & Then Goes On To Finish It