വിക്ടോറിയ സീക്രട്ട് ലിഞ്ചറി കമ്പനിയെ വെല്ലുവിളിച്ച് പ്ലസ് സൈസ് മോഡലിന്റെ ഫോട്ടോഷൂട്ട്. സീറോ സൈസ് മോഡലുകളെ മാത്രം വിക്ടോറിയ എയ്ഞ്ചലുകളായി പരസ്യങ്ങളില്‍ അവതരിപ്പിക്കുന്ന കമ്പനി നിലപാടിനെതിരെയാണ് താബ്രിയ മേജഴ്‌സ് എന്ന മോഡല്‍ പ്രതിഷേധിച്ചത്.

tabria
image:instagram/tabriamajors

വിക്ടോറിയ സീക്രട്ടിന്റെ അടിവസ്ത്രങ്ങളണിഞ്ഞ് പരസ്യമോഡലുകളെ അനുകരിക്കുകയാണ് താബ്രിയ ചെയ്തത്. അഴകളവുകളില്‍ സീറോ സൈസ് മാത്രമല്ല ഉള്ളതെന്നും മാംസളമായ ശരീരമുള്ളവര്‍ പോസ് ചെയ്താലും പരസ്യങ്ങള്‍ ഹിറ്റാകുമെന്നും അവകാശപ്പെട്ടായിരുന്നു താബ്രിയയുടെ ഫോട്ടോഷൂട്ട്. ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ നിരവധി പേരാണ് തബ്രിയയെ പിന്തുണച്ച് രംഗത്തെത്തിയത്. 

tabria
image:instagram/tabriamajors

27,000ലധികം ലൈക്കുകളുമായി വൈറലായിരിക്കുകയാണ് തബ്രിയയുടെ ചിത്രങ്ങള്‍. ഇതാദ്യമായല്ല ലോകപ്രശസ്ത ബ്രാന്‍ഡായ വിക്ടോറിയ സീക്രട്ടിനെതിരെ ഇതേ ആരോപണവുമായി മോഡലുകള്‍ രംഗത്തെത്തുന്നത്. ആഷ്‌ലി ഗ്രഹാം എന്ന മോഡല്‍ പലതവണ വിക്ടോറിയ സീക്രട്ടിന്റെ പക്ഷപാത നിലപാടിനെതിരെ പ്രതികരിച്ചിട്ടുണ്ട്. സീറോ സൈസുള്ളവര്‍ മാത്രമാണോ അടിവസ്ത്രങ്ങള്‍ ധരിക്കുന്നതെന്ന ആഷ്‌ലിയുടെ ചോദ്യം അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. #ImNoAngel എന്ന പേരില്‍ ഹാഷ്ടാഗുകളും ഓണ്‍ലൈനില്‍ സജീവമായിരുന്നു.