വിവാഹത്തിന് തക്കാളി ആഭരണങ്ങള്‍ അണിഞ്ഞ് പാകിസ്താനി വധു. പാകിസ്താനില്‍ തക്കാളി വില കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് തക്കാളി ആഭരണങ്ങള്‍ ധരിച്ച് വധു വിവാഹവേദിയില്‍ പ്രത്യക്ഷപ്പെട്ടത്.
പാകിസ്താന് മാധ്യമപ്രവര്‍ത്തകയായ നൈല ഇനായത് ആണ് തക്കാളി ആഭരണങ്ങള്‍ അണിഞ്ഞിരിക്കുന്ന വധുവിന്റെ വീഡിയോ തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചത്. വിവാഹവേദിയില്‍ ഇരിക്കുന്ന വധുവിനെ ഒരു പ്രാദേശിക പത്രപ്രവര്ത്തകന് അഭിമുഖം ചെയ്യുന്ന രീതിയിലാണ് വീഡിയോ.
നെക്ലേസ്, കമ്മല്‍, വള എന്തിന് ചുട്ടി പോലും തക്കാളി കോര്‍ത്ത് നിര്‍മിച്ചിരിക്കുന്നതാണ്. സ്വര്‍ണത്തിന്റെ വില ഉയരുകയാണ് ഒപ്പം തക്കാളിയുടെയും പൈന്‍ നട്സിന്റെയും അതുകൊണ്ട് വിവാഹത്തിന് അണിയാന്‍ ഇവ തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് അഭിമുഖത്തില്‍ വധു പറയുന്നു. വധുവിന് ബന്ധുക്കള്‍ നല്‍കിയിരിക്കുന്ന സമ്മാനങ്ങളും നട്സാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പരിഹസിക്കുന്നതിനായി നിര്‍മിച്ച ട്രോള്‍ വീഡിയോയാണ് ഇതെന്നും പറയപ്പെടുന്നുണ്ട്.
കറാച്ചിയില്‍ തക്കാളി വില കിലോയ്ക്ക് നാനൂറ് രൂപയായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പാകിസ്താന് സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളും കാലംതെറ്റി പെയ്ത മഴയുമാണ് നിലവില്‍ തക്കാളി വില ഉയരുന്നതിനുള്ള കാരണമായി പറയപ്പെടുന്നത്.
Tomato jewellery. In case you thought you've seen everything in life.. pic.twitter.com/O9t6dds8ZO
— Naila Inayat नायला इनायत (@nailainayat) November 18, 2019
Content Highlights: Pakistani bride wears tomato jewellery to troll economy