കൊറോണക്കാലം കഷ്ടപ്പാടുകളുടെ സമയമാണെങ്കിലും ധാരാളം നന്മകളുടെ വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. താരങ്ങളായ സോനൂ സൂദടക്കമുള്ള താരങ്ങള്‍ വരെ ആളുകള്‍ക്ക് സഹായങ്ങള്‍ നല്‍കിയത് വൈറലായിരുന്നു. ഇപ്പോള്‍ ഒഡിയ താരമായ സബ്യസാചി മിശ്ര എന്ന നടനാണ് കൊറോണക്കാലത്ത് പട്ടിണിയായ ഒരു കുടുംബത്തിന് കൈത്താങ്ങുമായി എത്തിയിരിക്കുന്നത്. ഒഡിയ, ബംഗാളി സിനിമകളിലെ ജനപ്രിയതാരമാണ് സബ്യസാചി.
ഒഡീഷയിലെ ഭുവനേശ്വറില്‍ നിന്നുള്ള ജ്യോത്സന മൊഹന്തി എന്ന സ്ത്രീയാണ് കൊറോണക്കാലത്ത് രണ്ട് മക്കളുമായി ജീവിക്കാന്‍ വഴിയില്ലാതെ നട്ടംതിരിഞ്ഞത്. ഇവരുടെ കഥ ട്വിറ്ററിലൂടെ അറിഞ്ഞ താരം അവര്‍ക്ക് സഹായം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. വെറുതേ പണം നല്‍കുകയല്ല പകരം സ്വന്തമായി വരുമാനം കണ്ടെത്താനായി ഒരു ഭക്ഷണശാല തന്നെ തുടങ്ങാന്‍ സഹായിക്കുകയാണ് ഇയാള്‍ ചെയ്തത്.
Also provide her Personal Protective equipments (PPE) for sanitisation and safety.
— SABYASACHI MISHRA 🇮🇳 (@sabyaactor) August 18, 2020
She has started the new business with a positive hope to jump beyond poverty. And yes! She has named her canteen as "Sabyasachi Canteen" 😍 I feel like it's my own brand! pic.twitter.com/o4kBtgdvfB
കടയിലേക്ക് ആവശ്യമായ ഉപകരണങ്ങളും ഭക്ഷ്യവസ്തുക്കളും പാത്രങ്ങളും, സുരക്ഷാഉപകരണങ്ങളും അടക്കം എല്ലാം തന്നെ സബ്യസാചി വാങ്ങി നല്‍കുകയും ചെയ്തു. ഇതിനൊപ്പം ഒരു പിപിഇ കിറ്റും അദ്ദേഹം ഇവര്‍ക്ക് വാങ്ങി നല്‍കി.
താരത്തോടുള്ള നന്ദിസൂചകമായി ആ കുടുംബം ക്യാന്റീന് സബ്യസാചി ക്യാന്റീന്‍ എന്നാണ് പേരും നല്‍കിയത്. 'എന്റെ സ്വന്തം ബ്രാന്‍ഡ് നിലവില്‍ വന്നതുപോലെയാണ് ഇത് കേള്‍ക്കുമ്പോള്‍ തോന്നുന്നത്.' സബ്യസാചി തന്റെ ട്വിറ്ററില്‍ കുറിച്ചു.
Content Highlights: Odia Actor Sets Up Food Canteen For Woman Seeking Ration