മ്മായാകാന്‍ പോകുന്നുവെന്നറിയുന്നതു തൊട്ട് പിന്നെ കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്‌നങ്ങളുമായി കാത്തിരിപ്പിലായിരിക്കും പല സ്ത്രീകളും. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരമ്മയുടെ കഥയാണ് വൈറലാകുന്നത്. കക്ഷി താന്‍ ഗര്‍ഭിണിയായിരുന്നുവെന്ന് തിരിച്ചറിയുന്നതു തന്നെ കുഞ്ഞു പിറക്കുന്ന സമയത്താണ്.

ലണ്ടനില്‍ നിന്നുള്ള മുപ്പത്തിയൊന്നുകാരിയായ എമ്മ ഹാന്‍ഡ്മാര്‍ഷ് ആണ് കഥയിലെ താരം. നഴ്‌സ് കൂടിയായ എമ്മ അമ്മയാകുന്നതിനു തൊട്ടുമുമ്പാണ് താന്‍ ഗര്‍ഭിണിയായിരുന്നെന്ന് തിരിച്ചറിഞ്ഞത്. വണ്ണം കൂടിത്തുടങ്ങിയപ്പോള്‍ തന്റെ ഡയറ്റ് നിയന്ത്രിക്കപ്പെടാത്തതിന്റെയാകുമെന്നാണ് എമ്മ കരുതിയിരുന്നത്. 

മേയ് രണ്ടിന് ജോലിക്കിടയില്‍ കടുത്ത വേദന തോന്നിയതോടെ തനിക്ക് സ്ഥിരമായുള്ള അപ്പെന്‍ഡിസൈറ്റിസ് വേദനയാകുമെന്ന് കരുതി എമ്മ പെയിന്‍കില്ലര്‍ കഴിച്ചു. വീട്ടിലെത്തിയിട്ടും വേദനയ്ക്ക് ശമനമുണ്ടായില്ല. ഇതോടെയാണ് ഭര്‍ത്താവ് ഡാനിയലിനെ വിളിച്ച് വിവരം അറിയിക്കുന്നത്. അദ്ദേഹം ഉടന്‍ ആംബുലന്‍സ് വിളിച്ചു. ആംബുലന്‍സ് സഹായം എത്തും മുമ്പേ എമ്മയ്ക്ക് വേദന കലശലായി. അപ്പോഴാണ് പ്രസവത്തിനു മുമ്പായി ഫ്ലൂയിഡ് പോകുന്നതാണെന്ന് തിരിച്ചറിയുന്നത്. വൈകാതെ കുഞ്ഞ് പുറത്തേക്കു വരികയും ചെയ്തു. 

''എനിക്ക് ഗര്‍ഭത്തിന്റേതായ ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. ഛര്‍ദിയോ അമിതമായി ഭക്ഷണങ്ങളോടു താല്‍പര്യമോ തോന്നിയിരുന്നില്ല. സ്ഥിരം ധരിച്ചിരുന്ന വസ്ത്രങ്ങള്‍ അല്‍പം ഇറുകിയതല്ലാതെ മാറ്റം തോന്നിയിരുന്നില്ല.''- എമ്മ പറയുന്നു. 

പ്ലസന്റയുടെ പൊസിഷന്‍ മൂലമാകാം കുഞ്ഞിന്റെ ചലനങ്ങളൊന്നും എമ്മ അറിയാതിരുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എമ്മയെ ഓര്‍ത്ത് തനിക്ക്  അത്ഭുതം തോന്നുന്നുവെന്നാണ് ഭര്‍ത്താവ് പറയുന്നത്. പ്രസവത്തിന്റെ അന്നുമുഴുവനും ജോലിയും ചെയ്ത് തിരികെ വന്ന് പെയിന്‍ കില്ലറും കഴിച്ച് സുഖരമായി പ്രസവിച്ചയാളാണ് തന്റെ ഭാര്യ. മൂന്നുവയസ്സുകാരനായ ഒലിവര്‍ എന്നൊരു മകനും ഇരുവര്‍ക്കുമുണ്ട്. 

Content Highlights: Nurse Mistook Her Pregnancy For Appendicitis