കൈയിലൊരു തോക്കുള്ളത് ആര്‍ക്കും ധൈര്യമാണ്. സ്ത്രീകള്‍ക്ക് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ സ്വയരക്ഷയ്ക്കുവേണ്ടി ഉപയോഗിക്കാനായി ഏഴുവര്‍ഷം മുമ്പാണ് ഉത്തര്‍പ്രദേശിലെ കാന്‍പുരിലുള്ള സര്‍ക്കാര്‍ ആയുധനിര്‍മാണശാല പ്രത്യേക തോക്ക് നിര്‍മിച്ചത്. ഈ മാസം ആറിന് വിപണിയില്‍ ഇറക്കിയ തോക്കിന് ദിവസങ്ങള്‍ക്കകം തോക്കിനുള്ള ഓര്‍ഡര്‍ 80,000 കവിഞ്ഞു. 

ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി അവസാനശ്വാസംവരെയും പോരാടിമരിച്ച 'നിര്‍ഭയ'യുടെ സ്മരണയില്‍ വിപണിയിലെത്തിച്ച കൈത്തോക്കിന് 'നിര്‍ഭീക്' അഥവാ നിര്‍ഭയത്വം എന്നായിരുന്നു പേര്. ഇക്കാലത്തിനിടെ 2500 തോക്കാണ് വിറ്റുപോയത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാണ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് വാങ്ങിയവരിലേറെയും.

സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേകം രൂപകല്പനചെയ്തതാണു 'നിര്‍ഭീക്'. തോക്കുകള്‍ക്ക് ഭാരം കുറവാണ്. കൈകാര്യംചെയ്യാനും എളുപ്പം. സാധാരണ കൈത്തോക്കുകള്‍ക്ക് 700 ഗ്രാമിലധികം ഭാരംവരുമ്പോള്‍ ടൈറ്റാനിയത്തില്‍ തീര്‍ത്ത 'നിര്‍ഭീകി'ന് 500 ഗ്രാംമാത്രമേ ഭാരം വരൂ. ടൈറ്റാനിയത്തില്‍ നിര്‍മിച്ചതിനാല്‍ തുരുമ്പെടുക്കുമെന്ന പേടിവേണ്ട. ഇത് നിര്‍ഭീക് കൈകാര്യം ചെയ്യുന്നതും സൂക്ഷിക്കുന്നതുമൊക്കെ എളുപ്പമാക്കുന്നു. വില അല്‍പം കൂടുതലാണ്-1.2 ലക്ഷം രൂപ. ആഡംബരനികുതിയടക്കം 1.4 ലക്ഷംരൂപ വരും. സ്ത്രീകള്‍ മാത്രമല്ല നിര്‍ഭീകിന്റെ ഉപഭോക്താക്കള്‍, പുരുഷന്‍മാരുമുണ്ട്.

Content Highlight: Women safety weapon nirbheek revolver