പിറന്നാൾ ആഘോഷത്തിനിടെ അബദ്ധത്തിൽ‌ തീ മുടിയിലേക്ക് പടർന്നു പിടിച്ചതിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത്. നടിയും അവതാരകയുമായ നിക്കോൾ റിച്ചിയാണ് വീഡിയോയിലുള്ളത്. നാൽപതാം പിറന്നാൾ ആഘോഷത്തിനിടയിൽ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലാവുന്നത്. 

സുഹൃത്തുക്കൾക്കൊപ്പം പിറന്നാൾ ആഘോഷിക്കുകയായിരുന്നു നിക്കോൾ. കേക്ക് മുറിക്കും മുമ്പ് മെഴുകുതിരി ഊതിയണയ്ക്കുന്നതിനിടേയാണ് തീ മുടിയിലേക്ക് പടർന്നത്. ഇരുവശത്തേക്കും തീ പടർന്നതോടെ ഉടൻ നിക്കോൾ നീങ്ങിമാറുന്നതും തീയണയ്ക്കുന്നതും കാണാം. 

സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേരാണ് നിക്കോളിന്റെ പോസ്റ്റിനു കീഴെ കമന്റുകളുമായെത്തിയത്. പിറന്നാൾ ആശംസകൾക്കൊപ്പം നിക്കോളിന് കുഴപ്പമില്ലല്ലോ എന്ന് അന്വേഷിക്കുന്നവരാണ് ഏറെയും. നവോമി കാംപ്ബെലും കാറ്റിപെറിയും അലിസാ മിലാനോയുമൊക്കെ നിക്കോളിന്റെ സുഖവിവരം അന്വേഷിച്ച് കമന്റ് ചെയ്തിട്ടുണ്ട്. 

Content Highlights: Nicole Richie's Hair Caught Fire At Her 40th Birthday Party