കോവിഡ് 19 മഹാമാരി ലോകത്തെ വലിയ രീതിയിലാണ് ബാധിച്ചത്. എന്നാല്‍ കോവിഡ്  വന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ രോഗത്തെ നിസ്സാരമായി കാണുന്ന കാഴ്ച്ചയാണ് കാണാന്‍ സാധിക്കുന്നത്. അത്തരത്തിലൊരു അനുഭവം പങ്കുവെയ്ക്കുകയാണ് ബോളിവുഡ് നടി നേഹ ധൂപിയ. സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക്ക് ഉപയോഗിക്കാതെയും നിരവധി പേരെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ കണ്ട വിവരമാണ് താരം പങ്കുവെച്ച്ത്.

ആളുകള്‍ തിങ്ങി നിറഞ്ഞിരിക്കുന്ന എയര്‍ പോര്‍ട്ട് ചിത്രത്തില്‍ കാണാം. തിരക്ക് ഉണ്ടാക്കുന്നവരോട് എന്തിനാണ് ഇത്തരത്തില്‍ ചെയ്യുന്നതെന്ന് ചോദിച്ചാല്‍ നേരത്തെ വന്നതാണ് തിരക്കുണ്ടെന്ന് മറുപടി. മാസ്‌ക്ക് എന്താണ് വെയ്ക്കാത്തത് എന്ന് ചോദിച്ചാല്‍ കംഫര്‍ട്ടബിളല്ല എന്ന് ഉത്തരം. നേഹ ഇന്‍സ്റ്റയില്‍ കുറിച്ചു. ദയവ് ചെയ്ത് സാമൂഹിക അകലം പാലിക്കൂ, മാസ്‌ക്ക് ധരിക്കു, സാനിറ്റൈസ് ചെയ്യും നിങ്ങളുടെയും നമ്മളുടെയും സുരക്ഷയ്ക്ക് വേണ്ടിയാണ്. താരം പറയുന്നു. ഡല്‍ഹിയില്‍ നിന്ന് മുബൈയിലേക്ക് പോവുകയായിരുന്നു താരം.

കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ശക്തമായി കൊണ്ടിരിക്കുകയാണ്. ഞായറാഴ്ച്ച് പുറത്ത് വിട്ട കണക്ക് പ്രകാരം 93249 ല്‍ അധികം പേര്‍ 24 മണിക്കൂറിനുള്ളില്‍ കോവിഡ് പോസിറ്റീവായി. മഹാരാഷ്ട്രയിലാണ് ഇതിന്റെ തോത് അധികം.

Content highlights: Neha Dhupia shares photo of crowded Delhi airport