പൊതു ഇടങ്ങളില്‍ അമ്മമാര്‍ മുലയൂട്ടുമ്പോള്‍ നേരിടുന്ന തുറിച്ചുനോട്ടത്തിനെതിരേ പ്രമുഖ മലയാളം മാസികയായ ഗൃഹലക്ഷ്മി നടത്തുന്ന 'മറയില്ലാതെ മുലയൂട്ടാം' കാമ്പയിന്‍ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു. 

Jiluഗൃഹലക്ഷ്മി മാസികയുടെ പുതിയ ലക്കം കവറിന്റെ പ്രമേയമാണ് അന്താരാഷ്ട്ര -ദേശീയമാധ്യമങ്ങളിലടക്കം ചര്‍ച്ചയാകുന്നത്.  മാറ് തുണികൊണ്ട് മറയ്ക്കാതെ മുലയൂട്ടുന്ന അമ്മയുടെ ചിത്രമാണ് മാസികയുടെ കവര്‍. കേരളത്തില്‍ ആദ്യമായാണ് ഒരു മാസിക ഇത്തരത്തിലുള്ള മുഖചിത്രത്തോടെ പുറത്തിറങ്ങുന്നത്.   ഇന്ത്യന്‍ മാസികയുടെ മുലയൂട്ടല്‍ കവര്‍ ചിത്രം വൈറലാകുന്നു എന്ന തലക്കെട്ടോടെ അന്താരാഷ്ട മാധ്യമമായ ബിബിസി വാര്‍ത്ത പ്രസിദ്ധീകരിച്ചു

 

ജിലു ജോസഫാണ് ഗൃഹലക്ഷ്മി മുഖചിത്രത്തിന്റെ മോഡലയാത്. '' തുറിച്ചുനോക്കരുത്, ഞങ്ങള്‍ക്ക് മുലയൂട്ടണം'' എന്ന തലക്കെട്ടിലാണ് ഈ ലക്കം ഗൃഹലക്ഷ്മി വിപണിയിലേക്ക് എത്തിയത്. പുറത്തിറങ്ങിയ ദിവസം തന്നെ മുഖചിത്രം ചര്‍ച്ചയായതോടെ ദേശീയ മാധ്യമങ്ങളിലടക്കം ഗൃഹലക്ഷ്മി കാമ്പയിന്‍ വാര്‍ത്തയായി.  ഇന്ത്യ ടുഡേയും ന്യൂസ് മിനിട്ടും അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ ഗൃഹലക്ഷ്മിയുടെ കാമ്പയിനെ അകമഴിഞ്ഞ് അഭിനന്ദിച്ചു. 

മുലയൂട്ടിനെപറ്റി എഴുത്തുകാരി ഇന്ദുമേനോന്റെ ലേഖനവും മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതു ഇടങ്ങളില്‍ തുറിച്ചുനോട്ടങ്ങളില്ലാതെ മുലയൂട്ടാന്‍ അമ്മമാര്‍ക്ക് സാഹചര്യം ഒരുക്കികൊടുക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം.

ആദ്യമായി ഒരു ഇന്ത്യന്‍ മാഗസില്‍ മുലയൂട്ടുന്ന അമ്മയുടെ മുഖചിത്രവുമായി പുറത്തിറങ്ങിയെന്ന പരാമര്‍ശത്തോടെയാണ് ബിബിസി:   ഗൃഹലക്ഷ്മിയുടെ കവര്‍ ഫോട്ടോയെ വാര്‍ത്തയാക്കിയത്. ബിബിസി:  വാര്‍ത്തയുടെ പ്രസക്ത ഭാഗങ്ങള്‍

''കേരളത്തിലെ മാഗസിനായ ഗൃഹലക്ഷ്മി പുറത്തിറക്കിയ പുതിയ ലക്കത്തിലെ മുഖചിത്രം മോഡല്‍ ജിലുജോസഫ് കാമറയ്ക്ക് നേരെ നോക്കി കുട്ടിയെ നെഞ്ചോട് ചേര്‍ത്ത് പോസ് ചെയ്യുന്നതാണ്.

മുഖചിത്രത്തിന് മുകളില്‍  കേരളത്തോട് അമ്മമാര്‍ തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം എന്ന് എഴുതിയിട്ടുണ്ട്.  ആദ്യമായാണ് ഒരു ഇന്ത്യന്‍ മാഗസിന്‍ മുലയൂട്ടുന്ന അമ്മയുടെ ഫോട്ടോ മുഖചിത്രമാക്കുന്നത്. 

പൊതു ഇടത്തില്‍ അമ്മമാര്‍ക്ക് മുലയൂട്ടാന്‍ ധൈര്യം പകരുകയാണ് ഗൃഹലക്ഷ്മി മുഖചിത്രത്തിന്റെ ലക്ഷ്യം.
കേരളത്തിലെ പല സ്ത്രീകളും സാരി ഉടുത്ത്  പൊതു ഇടങ്ങളില്‍ വച്ച് കുട്ടിയെ മുലയൂട്ടുമ്പോള്‍, സാരികൊണ്ട് മാറിടം മറയ്ക്കാന്‍ സൗകര്യം ലഭിക്കുന്നു. പക്ഷേ സാരി ധരിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് ഇതിനു സാധിക്കാറുമില്ല''. 

പൊതു ഇടങ്ങളിലെ  മുലയൂട്ടലിന് ഇന്ത്യയില്‍ സാമൂഹ്യവിലക്കുണ്ടെന്നാണ് ന്യൂസ് മിനിട്ട്:   പ്രധാനമായും പറയുന്നത്. ന്യൂസ് മിനിട്ട് ഗൃഹലക്ഷ്മിയെ വാര്‍ത്തയാക്കിയത് ഇങ്ങനെ;

മുലയൂട്ടുന്ന വനിതാ മോഡലിനെ വച്ച് പുറത്തിറങ്ങിയ ഗൃഹലക്ഷ്മി മാസിക ശ്രദ്ധാകേന്ദ്രമാകുന്നു.  മോഡല്‍ ജിലു ജോസഫാണ് കുട്ടിയെ മുലയൂട്ടുന്നത്. പൊതു ഇടങ്ങളില്‍ തുറിച്ചുനോട്ടങ്ങളില്ലാതെ മുലയൂട്ടാന്‍ ബോധവല്‍ക്കരണം നടത്തുകയാണ് ഗൃഹലക്ഷ്മിയുടെ ലക്ഷ്യം. 

ഇന്ത്യയിലെ പല ഭാഗത്തും പൊതു ഇടങ്ങളിലെ മുലയൂട്ടല്‍ കുട്ടികളെയും അമ്മമാരെയും സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇന്ത്യയിലെ പല ജാതി-മത-സാമൂഹ്യ വിഭാഗങ്ങളില്‍ പൊതുഇടങ്ങളിലെ മുലയൂട്ടല്‍ അനുകൂലിക്കുന്നില്ല.  എന്നാല്‍ ഗ്രാമപ്രദേശങ്ങളിലും ദാരിദ്ര ജനവിഭാഗങ്ങള്‍ക്കിടയിലും  ഇത്  സര്‍വ്വസാധാരണവുമാണ്. എന്നാല്‍ നഗര പ്രദേശങ്ങളെ ഒരു വിഭാഗം പൊതു ഇടത്തിലെ മുലയൂട്ടലിനെ മോശമായാണ് കാണുന്നത്.

 ഗൃഹലക്ഷ്മിയുടെ ഉദ്യമം ചരിത്രത്തിലാദ്യമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്:   ചൂണ്ടിക്കാട്ടുന്നു.. വാര്‍ത്തയിലേക്ക് ..ഇത് ചരിത്രത്തില്‍ ആദ്യം, പ്രമുഖ മലയാളം മാസികയായ ഗൃഹലക്ഷ്മി  പുരുഷ  കേന്ദ്രീകൃത സമൂഹത്തിലെ  നിയമങ്ങളെ  വെല്ലുവിളിച്ചുകൊണ്ട്, മോഡലും അഭിനേത്രിയും എഴുത്തുകാരിയുമായ ജിലുജോസഫിനെ മോഡലാക്കി മുലയൂട്ടുന്ന അമ്മയുടെ മുഖചിത്രവുമായി പുറത്തിറങ്ങി. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ ഏറ്റവും നല്ല പ്രതിരൂപമാണ് മുലയൂട്ടല്‍  എന്നാല്‍ ഇത് പൊതു ഇടങ്ങളില്‍ വച്ച് ചെയ്യേണ്ടിവരുമ്പോള്‍ നാണക്കേടായാണ് പലരും കരുതുന്നത്.  ലൈംഗികതയുടെ കണ്ണിലൂടെയും മുലയൂട്ടലിനെ കാണുന്നവരും കുറവല്ല. ഇതിനെതിരെ വിപ്ലവകരമായ ചെറുത്തുനില്‍പ്പാണ് ഗൃഹലക്ഷ്മിയുടെ കവര്‍ ചിത്രം. 

അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചാണ് ഗൃഹലക്ഷ്മി മറയില്ലാതെ മുലയൂട്ടാം കാമ്പെയ്ന്‍ ചെയ്യുന്നത്.  

പരമ്പരാഗത മുഖചിത്രസങ്കല്‍പ്പങ്ങളെ ഗൃഹലക്ഷ്മി പൊളിച്ചടുക്കെയെന്ന് ടൈംസ് നൗ: .. വാര്‍ത്തയുടെ പ്രസക്ത ഭാഗങ്ങള്‍

പരമ്പരാഗത പാതയില്‍ നിന്നും മാറിനിന്ന് ഗൃഹലക്ഷ്മി.  മുലയൂട്ടികൊണ്ടിരിക്കുന്ന അമ്മയുടെ ഫോട്ടോ മുഖചിത്രമാക്കി കേരളത്തിലെ പ്രമുഖ മാസിക ഗൃഹലക്ഷ്മി. പൊതു ഇടങ്ങളിലെ മുലയൂട്ടല്‍ നിഷിദ്ധമാണ്, എന്നാല്‍ ഇത്  ലംഘിക്കാന്‍ തയ്യാറാകുന്നവരെ സദാചാരത്തിന്റെയും ലൈംഗികതയുടെയും കണ്ണിലൂടെയാണ് സമൂഹം കാണുന്നത്. കുട്ടിയുടെ മുഖവും മാറിടവും തുണികൊണ്ട് മറച്ചിടാതെ മുലയൂട്ടണമെന്നാണ് ആരോഗ്യവിദഗ്ദ്ധരും പറയുന്നത്.   പൊതു ഇടങ്ങളില്‍ മുലയൂട്ടാന്‍ അമ്മാര്‍ക്ക് ധൈര്യം പകരുകയാണ് ഗൃഹലക്ഷ്മിയുടെ ലക്ഷ്യം.

മോഡല്‍ ജിലുജോസഫിന്റെ ഫോട്ടോഷൂട്ട് പൊതു ഇടങ്ങളിലെ മുലയൂട്ടലിനെ അശ്ലീലമായി കാണുന്നതിനെതിരെയുള്ള ചെറുത്തുനില്‍പ്പാണെന്ന് ഫ്രീപ്രസ് ജേണല്‍: 

വാര്‍ത്തയുടെ പ്രസക്ത ഭാഗങ്ങള്‍: മലയാളം മാസികയായ ഗൃഹലക്ഷ്മിയുടെ കവര്‍ഫോട്ടയില്‍ മുലയൂട്ടുന്ന കുഞ്ഞുമായി  ഫോട്ടോയ്ക്ക് പോസ് ചെയ്ത് പൊതു ഇടങ്ങളിലെ മുലയൂട്ടല്‍ വിലക്കിനെതിരെ ശക്തമായ സന്ദേശവുമായി മോഡല്‍ ജിലു ജോസഫ് രംഗത്ത്. 

കേരളം ഗൃഹലക്ഷമിക്കൊപ്പമെന്ന് ഇന്ത്യാടുഡേ   മലയാളം മാസികയായ ഗൃഹലക്ഷ്മിയുടെ മാര്‍ച്ച് 1 ലെ ലക്കം പുറത്തിറങ്ങിയത് മുലയൂട്ടുന്ന അമ്മയുടെ അമ്മയുടെ ഫോട്ടോയുമായി. നിലവില്‍ ഇന്ത്യയില്‍  പൊതു ഇടങ്ങളിലെ മുലയൂട്ടലിന് സാമൂഹ്യപരമായ വിലക്കുണ്ട്. പക്ഷേ നിലവില്‍ കേരളം അത്ര പുരോഗമനപരമായി ചിന്തിയ്ക്കുന്ന സംസ്ഥാനമല്ല എങ്കില്‍ പോലും സോഷ്യല്‍ മീഡിയയില്‍  ഗൃഹലക്ഷ്മിയുടെ ഉദ്യമത്തെ ചെയ്യുന്നുണ്ടെന്നും ഇന്ത്യാടുഡേ  

 

 

 

 

 

 

 

 

Content Highlight: National media covering Marayillathe mulayoottam breast feeding campaigning by Grihalakshmi