സമൂഹത്തില്‍ മുന്‍നിരയിലേക്ക് ഇനിയും എത്തിപ്പെടാത്തവര്‍ക്കായി കൈത്താങ്ങ് നല്‍കുന്ന സംഘടനയായ എബിളിറ്റി എയിഡ്‌സ് ഇന്ത്യ ഇന്റര്‍ നാഷണലിന്റെ (Ability Aids India International) നേതൃത്വത്തില്‍ നാഷണല്‍ ഗേള്‍ ചൈല്‍ഡ് ഡേയായ ജനുവരി 24ന് പ്രത്യേക ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. തിരുവനന്തപുരം വേളി ബോട്ട് ക്ലബ്ബില്‍ വൈകുന്നേരം നാല് മണിക്കാണ് രിപാടി.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ജീവിതനിലവാരം എന്നിവ ഉയര്‍ത്തുക, അവര്‍ നേരിടുന്ന വേര്‍തിരിവുകള്‍ ഇല്ലാതാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പെണ്‍കുട്ടി ദിനം ആചരിക്കുന്നത്.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും, സമൂഹത്തിലെ പിന്‍ നിരയിലുള്ള ആളുകള്‍ക്കും, ഉപേക്ഷിക്കപ്പെട്ടവരും പ്രായമായ ആളുകള്‍ക്കും ഒപ്പം സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എബിളിറ്റി എയിഡ്‌സ് ഇന്ത്യ ഇന്റര്‍ നാഷണല്‍.
Content Highlights: National girl child day awareness program