കരീബിയന്‍ രാജ്യമായ ആന്റിഗുവ ആന്‍ഡ് ബര്‍ബുഡയില്‍നിന്നുള്ള അമ്മയ്ക്കും മകള്‍ക്കും സ്വകാര്യ അമേരിക്കന്‍ ബഹിരാകാശ കമ്പനിയായ വിര്‍ജിന്‍ ഗാലക്ടിക്കിന്റെ ആദ്യ ബഹിരാകാശദൗത്യത്തില്‍ പങ്കാളിയാകാന്‍ അവസരം. 

44-കാരിയായ കെയ്‌സ ഷാഹാഫിനും 17 വയസ്സുകാരിയായ മകള്‍ക്കുമാണ് ബഹിരാകാശദൗത്യത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. ബ്രിട്ടനില്‍ ശാസ്ത്രവിദ്യാര്‍ഥിനിയാണ് മകള്‍.

വിര്‍ജിന്‍ ഗാലക്ടിക്കിന്റെ നേതൃത്വത്തിൽ ഫണ്ട് റെയ്സിങ് പരിപാടിയുടെ ഭാഗമായി നടത്തിയ ലോട്ടറി നറുക്കെടുപ്പിലൂടെയാണ് കെയ്‌സയ്ക്കും മകള്‍ക്കും ഭാഗ്യം തുണച്ചത്. ഈ പദ്ധതിയിലൂടെ 1.7 മില്ല്യണ്‍ ഡോളര്‍തുകയാണ് കമ്പനി സ്വരൂപിച്ചത്. സ്‌പേയ്‌സ് ഫോര്‍ ഹ്യുമാനിറ്റി എന്ന എന്‍.ജി.ഒ.യ്ക്ക് ഈ പണം കൈമാറും. ഒരു മില്ല്യൺ ഡോളറാണ്(ഏകദേശം 7.45 കോടി രൂപ) ടിക്കറ്റ് വില. 

വിര്‍ജിന്‍ ഗാലക്ടിക് സ്ഥാപകനായ റിച്ചാഡ് ബ്രാന്‍സണ്‍ നവംബര്‍ ആദ്യം കെയ്‌സയുടെ വീട്ടിൽ നേരിട്ടെത്തിയാണ് ബഹിരാകാശയാത്രയ്ക്ക് അവസരം ലഭിച്ചെന്ന വിവരം അറിയിച്ചത്. 'സൂമില്‍ ഇന്റര്‍വ്യൂ ചെയ്യുകയാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. റിച്ചാര്‍ഡ് ബ്രാന്‍സണ്‍ വീട്ടിലേക്ക് കടന്നുവന്നപ്പോൾ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഒരു കൊച്ചുകുട്ടിയെപ്പോലെ ബഹിരാകാശത്തെക്കുറിച്ച് എനിക്ക് എപ്പോഴും താത്പര്യമുണ്ട്. ജീവിച്ചിരിക്കുന്നുവെന്ന തോന്നലുണ്ടാക്കുന്നതിന് എനിക്കുള്ള ഏറ്റവും വലിയ അവസരമാണിത്-കെയ്‌സ പ്രതികരിച്ചു.

ലോട്ടറി പരിപാടിയിലേക്ക് കെയ്‌സ എത്രരൂപയാണ് നല്‍കിയതെന്ന് സംബന്ധിച്ച് വിവരം പുറത്തുവിട്ടിട്ടില്ല. എന്നാല്‍, ഏറ്റവും കുറഞ്ഞ തുക പത്ത് ഡോളറാണ്. 

ആരോഗ്യമേഖലയില്‍ പരിശീലകയായ കെയ്‌സ സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും സജീവമാണ്. 
ഒരു അപേക്ഷാ ഫോം മാത്രമാണ് പൂരിപ്പിച്ച് നല്‍കിയതെന്നും ഇത്രവലിയ സൗഭാഗ്യം തേടിവരുമെന്ന് കരുതിയിരുന്നില്ലെന്നും കെയ്‌സ വ്യക്തമാക്കി. 1,65000-ല്‍ പരമാളുകള്‍ തങ്ങളുടെ ഫണ്ട് സ്വരൂപിക്കുന്ന പരിപാടിയില്‍ പങ്കാളിയായെന്ന്

Content highlights: mom and daughter, wins tickets to space, virgin galactic lottery, women in space