ഭോപ്പാൽ: തിരക്കേറിയ ന​ഗരത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു. മധ്യപ്രദേശിലെ ​ഗ്വാളിയോറിൽ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഇരുപത്തിരണ്ടുകാരിയായ യുവതി മദ്യാസക്തിയിൽ നടുറോ‍ഡിൽ ബഹളമുണ്ടാക്കുന്നതാണ് വീഡിയോയിലുള്ളത്. 

മോഡൽ കൂടിയായ യുവതി സൈനികവാഹനത്തിൽ ചാരിനിന്ന് ‌ലക്കുകെട്ട് ഉച്ചത്തിൽ സംസാരിക്കുന്നത് കാണാം. ഇതിനിടെ വാഹനത്തിൽ അടിക്കുമ്പോൾ കയ്യിലെ പഴ്സിൽ നിന്ന് മദ്യകുപ്പി പുറത്തേക്ക് ചാടുന്നതും കാണാം. തുടർന്ന് വാഹനത്തിൽ നിന്നൊരു സൈനികൻ പുറത്തിറങ്ങി യുവതിയോട് വഴിമാറാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും അയാളോടും തർക്കം തുടരുകയാണ് യുവതി. 

പൊതുനിരത്തിൽ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ യുവതിക്കെതിരെ എക്സൈസ് നിയമങ്ങൾ ചുമത്തിയിട്ടുണ്ട്. സൈനികരിൽ നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലാത്തതിന്റെ അടിസ്ഥാനത്തിൽ യുവതിയെ വിട്ടയക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു.