ബെയ്ജിങ്: ഇത്തവണത്തെ ലോകസുന്ദരി കിരീടം ചൂടിയത്  മെക്‌സിക്കോയുടെ വനേസ പോണ്‍സ് ഡി ലിയോണ്‍. കഴിഞ്ഞ തവണത്തെ ലോകസുന്ദരിയും ഇന്ത്യക്കാരിയുമായ മാനുഷി ഛില്ലര്‍ വനേസയ്ക്ക് കിരീടം ചാര്‍ത്തി.

ഇന്ത്യയുടെ അനുക്രീതി വ്യാസിന് ആദ്യ 12 സ്ഥാനത്തുപോലും എത്താനായില്ല.

 ലോകസുന്ദരിയായി തിരഞ്ഞെടുത്തെന്ന കാര്യം വിശ്വസിക്കാനാവുന്നില്ലെന്നും മെക്‌സിക്കോയിലെ എല്ലാവര്‍ക്കുമായി തന്റെ നേട്ടം സമര്‍പ്പിക്കുകയാണെന്നും 26-കാരിയായ വനേസ പറഞ്ഞു. തായ്ലാന്‍ഡിന്റെ നിക്കോളിന്‍ പിചാപാ ലിംസ്നുകാനാണ് ഫസ്റ്റ് റണ്ണറപ്പ്.

ചൈനീസ് നഗരമായ സന്യയില്‍നടന്ന മത്സരത്തില്‍ 118 പേരാണ് പങ്കെടുത്തത്. 

Content Highlights: Miss Mexico Vanessa Ponce de Leon Crowned Miss World 2018