മിസ് ഇന്ത്യാ വിജയം കരസ്ഥമാക്കി തെലങ്കാന സ്വദേശിയായ മാനസ വാരണാസി. ബുധനാഴ്ച രാത്രി നടന്ന മത്സരത്തിനൊടുവിലാണ് ഇരുപത്തിമൂന്നുകാരിയായ മാനസയെ വിജയിയായി പ്രഖ്യാപിച്ചത്. 2019ലെ മിസ് ഇന്ത്യാപട്ടം സ്വന്തമാക്കിയ സുമന്‍ രതന്‍ സിങ് മാനസയെ കിരീടമണിയിച്ചു. 

ഹരിയാന സ്വദേശിയായ മണിക ഷിയോകണ്ട് മിസ് ഗ്രാന്‍ഡ് ഇന്ത്യയായും ഉത്തര്‍പ്രദേശ് സ്വദേശിയായ മന്യാ സിംഗ് മിസ് ഇന്ത്യാ 2020 റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. ഫിനാന്‍ഷ്യല്‍ ഇന്‍ഫര്‍മേഷന്‍ എക്‌സ്‌ചേഞ്ച് അനലിസ്റ്റായ മാനസ വരുന്ന എഴുപതാമത് മിസ് വേള്‍ഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. 2021 ഡിസംബറിലാണ് ലോകസുന്ദി മത്സരം നടക്കുന്നത്. 

വാണി കപൂര്‍, അപര്‍ശക്തി ഖുരാന തുടങ്ങി നിരവധി താരങ്ങള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ബോളിവുഡ് താരങ്ങളായ നേഹാ ധൂപിയ, പുള്‍കിത് സാമ്രാട്ട്, പ്രശസ്ത ഡിസൈനര്‍ ഫാല്‍ഗുനി, ഷെയ്ന്‍ പീകോക്ക് തുടങ്ങിയവരാണ് മിസ് ഇന്ത്യാ ജൂറിയിലുണ്ടായിരുന്നത്. 

Content Highlights: Miss India 2020 winner is Manasa Varanasi from Telangana