സ്ത്രീകളുടെ മാനസികാരോഗ്യത്തിനും ഫിറ്റ്‌നസ്സിനും വേണ്ടി നിരന്തരം സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മിഷേല്‍ ഒബാമ. യുഎസിലെ ദേശീയ നടത്ത ദിനത്തോട് അനുബന്ധിച്ച് അവര്‍ പങ്കുവെച്ച പോസ്റ്റാണ് വലിയ ശ്രദ്ധ നേടുകയാണ്.

ആരോഗ്യത്തിന് വേണ്ടി എല്ലാവരും നടത്തം ശീലമാക്കണമെന്ന്  മിഷേല്‍ പറയുന്നു. നടക്കുവാനായി നിങ്ങള്‍ക്ക് സമയം ലഭിച്ചെങ്കിലെന്ന് ഞാന്‍ പ്രതീക്ഷിക്കുകയാണ്. എപ്പോഴും സമയം കണ്ടെത്തുന്നത് എളുപ്പമാവണം എന്നില്ല. പക്ഷേ അല്‍പ്പമൊന്ന് നടക്കുന്നത് മാനസികമായും ശാരിരികമായും നല്ലതാണ്. ഇതോടൊപ്പം മിഷേല്‍ നടക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്

നടത്തം ഹൃദയാരോഗ്യം മികച്ചതാക്കുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ആഴ്ച്ചയില്‍ അഞ്ച് ദിവസമെങ്കിലും നടക്കുക ഇത് പ്രമേഹത്തിനും മാനസികാരോഗ്യത്തിനും നല്ലതാണ്‌.

Content Highlights : Michelle Obama about importance of walking