ഹാര്‍വി ചുഴലിക്കാറ്റിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും അകപ്പെട്ട് ദുരിതക്കയത്തിലാണ് ഹൂസ്റ്റണ്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ഹൂസ്റ്റണിലേക്ക് കാതുംകാതും കൂര്‍പ്പിച്ചിരുന്ന ലോകത്തിന്റെ ശ്രദ്ധ അമേരിക്കയുടെ പ്രഥമവനിത മെലാനിയ ട്രംപ് കുറച്ചുനേരത്തേയ്‌ക്കെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തി.

melania

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനിറങ്ങിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഒപ്പമുണ്ടായിരുന്ന മെലാനിയയുടെ ഔട്ട്ഫിറ്റ് ആണ് എല്ലാവരുടെയും ശ്രദ്ധയെ തകിടം മറിച്ചത്. പഴയ ഫാഷന്‍ തരംഗം വെള്ളപ്പൊക്കത്തിനിടയിലും ആ സ്റ്റൈല്‍ വിട്ടുകളഞ്ഞിട്ടില്ല എന്നതാണ് മെലാനിയയെ ശ്രദ്ധാകേന്ദ്രമാക്കിയത്.

melaniaപിന്‍പോയിന്റ് ഷൂസായ സ്റ്റില്ലെറ്റോസിലായിരുന്നു മെലാനിയ. പാപ്പരാസികളും ആരാധകരും ഇതിന് വിശേഷണവും നല്കി, സ്റ്റോം സ്റ്റില്ലെറ്റോസ് എന്ന്. കാപ്രി പാന്റ്‌സും ആര്‍മി ഗ്രീന്‍ ജാക്കറ്റുമായിരുന്നു മെലാനിയയുടെ വേഷം. സണ്‍ഗ്ലാസും മുഖത്തുണ്ടായിരുന്നു.

അതേദിവസം തന്നെ രണ്ടാമത്തെ വരവില്‍ മെലാനിയ അണിഞ്ഞ തൊപ്പിയാണ് വീണ്ടും ചര്‍ച്ചയായത്. തൊപ്പിയില്‍ ഫ്‌ളോട്ടസ് എന്ന് എഴുതിയിരുന്നു. 

വെള്ളപ്പൊക്കമായാലും കൊടുങ്കാറ്റായാലും പ്രഥമവനിത എന്ന സ്ഥാനവും ബഹുമാനവും തനിക്ക് ലഭിക്കണമെന്ന മെലാനിയയുടെ അഹങ്കാരമാണ് ഈ തൊപ്പിക്ക് പിന്നിലെന്നു പോലും പാപ്പരാസികള്‍ പറഞ്ഞുതുടങ്ങിയിട്ടുണ്ട്!!