അമേരിക്കയിൽ തിരഞ്ഞെടുപ്പു ചർച്ചകൾ ചൂടുപിടിച്ചുകൊണ്ടിരിക്കുകയാണ്. ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റായ കാലം മുതൽ കേൾക്കുന്നതാണ് ഭാര്യ മെലാനിയ ട്രംപും മകൾ ഇവാൻകയും തമ്മിലുള്ള ശീതസമരം. പൊതുപരിപാടികൾക്കെല്ലാം പ്രഥമവനിതയായ മെലാനിയയ്ക്കൊപ്പം ഇവാൻകയ്ക്കും ട്രംപ് പങ്കാളിത്തം നൽകിയിരുന്നു. ഇരുവരുടെയും ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. റിപ്പബ്ലിക് നാഷണൽ കൺവൻഷനിടയിൽ നിന്നുള്ള വീഡിയോ ദൃശ്യമാണത്.
പാർട്ടി മെമ്പർമാരെ അഭിസംബോധന ചെയ്യുകയാണ് ഡൊണാൾഡ് ട്രംപ്, എന്നാൽ കാണികളുടെ ശ്രദ്ധ പതിഞ്ഞത് ഇവൻകയോട് അഭിവാദ്യം ചെയ്ത മെലാനിയയുടെ മുഖത്തിലേക്കാണ്. വേദിയിലേക്കു കയറിവന്ന ഇവാൻകയോട് ചിരിക്കുന്ന മെലാനിയയുടെ മുഖം പെട്ടെന്ന് മാറിമറിയുന്നതാണ് വീഡിയോയിലുള്ളത്.
ട്രംപിന്റെ ആദ്യഭാര്യ ഇവാനയിലെ പുത്രിയായ ഇവാൻകയും ട്രംപിന്റെ ഉപദേശക പദവിയും വഹിക്കുന്നുണ്ട്. ട്രംപിനെ പ്രസംഗത്തിനായി സ്വാഗതം ചെയ്ത് തിരികെ പോകുന്നതിനിടെയാണ് ഇവാൻക മെലാനിയയെ നോക്കി പുഞ്ചിരിക്കുന്നത്. ഇതിനു മെലാനിയ തിരികെ ചിരിച്ചതാണ് വൈറലായി മാറിയത്. മെലാനിയയുടെ മുഖത്തെ പുഞ്ചിരി സെക്കൻഡുകൾക്കുള്ളിൽ മറഞ്ഞ് അതൃപ്തി തെളിയുന്നുവെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.
This was so weird. #RNC2020 pic.twitter.com/YHReTl0bfT
— Dana Goldberg (@DGComedy) August 28, 2020
ട്വിറ്ററിൽ പങ്കുവെച്ച് വെറും മൂന്നുമണിക്കൂറിനുള്ളിൽ തന്നെ അഞ്ചു മില്യണിൽപരം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോ വൈറലായതോടെ ഇരുവർക്കുമിടയിലെ ശീതസമരം വീണ്ടും ചർച്ചയാവുകയാണ്.
മെലാനിയയുടെ സുഹൃത്തും മുൻ ഉപദേശകയുമായ സ്റ്റെഫാനി വിൻസ്റ്റൺ പുറത്തിറക്കുന്ന പുസ്തകത്തിൽ മെലാനിയയും ഇവാൻകയും തമ്മിലുള്ള അസ്വാരസ്യങ്ങൾ പരാമർശിക്കുന്നുണ്ടെന്ന് പീപ്പിൾ മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു. 'മെലാനിയ ആൻഡ് മീ' എന്നു പേരിട്ടിരിക്കുന്ന പുസ്കത്തിൽ നിരവധി ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. ഇവാൻകയും ഭർത്താവ് ജാറേഡ് കുഷ്‌നറും മെലാനിയയെ പലപ്പോഴും നിയന്ത്രിക്കാറുണ്ടെന്നും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.
Did Melania just roll her eyes at Ivanka? @ProjectLincoln pic.twitter.com/EBFRheqOtD
— Art Santiago 🇵🇷🇸🇻 (@SantiG08) August 28, 2020
ഇവാന്‍കയും ജാറേഡ് കുഷ്‌നറും 2017 മുതല്‍ പ്രസിഡന്റിന്റെ ഉപേദേശകരായി പ്രവര്‍ത്തിക്കുന്നു. ഫാഷന്‍ ഡിസൈനര്‍, വ്യവസായി എന്നീ നിലകളിലും പ്രശസ്തയായ ഇവാന്‍കയ്ക്ക് മൂന്നുമക്കളാണുള്ളത്.
Content Highlights: Melania Trump's Expression After Greeting Ivanka Is Breaking The Internet