വിവാഹ നിശ്ചയത്തിന്റെ ഔദ്യോഗിക ചിത്രങ്ങള്‍ക്കായി മേഗന്‍ തിരഞ്ഞെടുത്ത ഗൗണിനെ കുറിച്ചാണ് ലോകമെങ്ങുമുള്ള ഫാഷനിസ്റ്റേകളുടെ ചര്‍ച്ച. ബ്രിട്ടീഷ് ലേബലായ റാല്‍ഫ് ആന്‍ഡ് റൂസ്സോയുടെ ബാള്‍ ഗൗണാണ് ഔദ്യോഗിക ഫോട്ടോഷൂട്ടിനായി മേഗന്‍ അണിഞ്ഞത്. 56,000 യൂറോയാണ് ഗൗണിന്റെ വില. (4798779.72 ഇന്ത്യന്‍ രൂപ) അരമുതല്‍ തട്ടുപോലെ തോന്നുന്ന ഫ്രില്‍ വര്‍ക്കുകളോടുകൂടിയ ഗൗണിന് ഗോള്‍ഡന്‍ വര്‍ക്കുകളോടുകൂടിയ സുതാര്യമായ ടോപ്പാണ് ഉള്ളത്. എന്നാല്‍ ടോപ്പിന് ലൈനിങ് നല്‍കിയാണ് മെര്‍ക്കല്‍ ഗൗണ്‍ അണിഞ്ഞത്. 

'വിവാഹനിശ്ചയത്തിന്റെ ഔദ്യോഗിക ചിത്രങ്ങള്‍ എടുക്കാന്‍ അനുവദിച്ചതില്‍ വളരെയധികം നന്ദിയുണ്ട്.' ഹാരിയുടെയും മേഗന്റെയും ചിത്രങ്ങള്‍ പകര്‍ത്തിയ അലെക്‌സി ലുബോമിര്‍ക്‌സി ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 'യുവദമ്പതികളുടെ പരസ്പരമുള്ള സ്‌നേഹത്തിന് നേരിട്ട് സാക്ഷിയാകാനും അതുപങ്കുവെക്കാനും കഴിഞ്ഞത് ഒരു അവിശ്വനീയമായ അവസരം മാത്രമായിരുന്നില്ല, ഒരു വലിയ വിശേഷാധികാരം കൂടിയായിരുന്നു.'

നിരവധിപേരാണ് ഇരുവര്‍ക്കും ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചിരിക്കുന്നത്. 

Meghan
Image: Screenshot, Instagram/ alexilubomirski

Content Highlights: Meghan's Engagement Gown, British Label Ralph & Russo, £56,000