ക്കിംഗ്ഹാം പാലസിലെ ബുദ്ധിമുട്ടേറിയ ജോലി സാഹചര്യത്തെ കുറിച്ചുള്ള മേഗന്‍ മാര്‍ക്കിളിന്റെ ആരോപണത്തിന് ശേഷം ഇതിനെ പറ്റിയുള്ള തെളിവുകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കൊട്ടാരം.

ഓപ്ര വിന്‍ഫ്രെയുമായി നടത്തിയ വിവാദ അഭിമുഖത്തിന് ശേഷം കൊട്ടാരം അസ്വസ്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍

ഇതിന് ശേഷം മേഗന്‍ കൊട്ടാരത്തിന്റെ നോട്ടപുള്ളിയായിരിക്കുകയാണ്. ഇവര്‍ക്കെതിരായുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സ്വതന്ത്ര അന്വേഷണ ഏജന്‍സിയെയും ഏര്‍പ്പെടുത്തി.

കൊട്ടാരത്തില്‍ ആരാണ് ബുദ്ധിമുട്ട് ഉണ്ടാക്കിയത് എന്നതിനെ കുറിച്ച് കൃത്യമായ തെളിവുകളും കൊട്ടാരം ആവശ്യപ്പെട്ടിട്ടുണ്ട്

ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം 2018 മെയ് മാസത്തില്‍ ഹാരി രാജകുമാരനെ വിവാഹം കഴിച്ച ശേഷം കെന്‍സിംഗ്ടണ്‍  കൊട്ടാരത്തില്‍ മേഗന്‍ താമസിക്കുമ്പോള്‍ കൊട്ടാരത്തില്‍ ഒരു പ്രമുഖ വ്യക്തി ജോലിക്ക് മോശമായ അന്തരീക്ഷം ഉണ്ടാക്കിയെന്നും ജീവനക്കാരെ  വിഷമത്തിലാക്കിയെന്നും പറയുന്നു.

കൊട്ടാരം സ്വയം ഈ അന്വേഷണം മുന്നോട്ട് കൊണ്ടു പോകാമെന്ന് ആലോചിക്കുകയായിരുന്നു പിന്നീട് സ്വതന്ത്ര ഏജന്‍സിക്ക് കൈമാറാന്‍ തീരുമാനം എടുക്കുകയായിരുന്നു.

കൊട്ടാരത്തില്‍ നിന്ന് ഇറങ്ങിയതിന് ശേഷം മേഗനും ഹാരിയും നല്‍കുന്ന ആദ്യ ടെലിവിഷന്‍ അഭിമുഖമാണ് ഇത്.

Content Highlights: Meghan Markle Asks For Proof In Buckingham Palace problem