രു ആപ്പിള്‍ മുഴുവനായി വായിലാക്കാന്‍ സാധിക്കുമോ, അതും മുറിക്കാതെ തന്നെ. അല്ലെങ്കില്‍ ഒരു ഓറഞ്ച്. പറ്റുമെന്നാണ് മുപ്പത്തൊന്നുകാരിയായ യി.എസ് വംശജ സാമന്ത രാംസ്‌ഡെല്‍ പറയുന്നത്. സാമന്തയുടെ വലിയ വായക്കിപ്പോള്‍ ഗിന്നസ് റെക്കോര്‍ഡും ലഭിച്ചിരിക്കുകയാണ്. 

തന്റെ വലിയ വായ കൊണ്ടുതന്നെ ടിക്‌ടോകില്‍ വൈറലായിരുന്നു സാമന്ത. തന്റെ വായുടെ വലിപ്പം കാണിക്കുന്ന നിരവധി വിഡിയോകളും ചിത്രങ്ങളും സാമന്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. മറ്റാര്‍ക്കും തന്റെ അത്ര വലിപ്പമുള്ള വായ ഇല്ലെന്നറിഞ്ഞപ്പോഴാണ് ഗിന്നസ് റെക്കോര്‍ഡില്‍ ഒരു കൈ നോക്കാന്‍ സാമന്ത തീരുമാനിച്ചത്. അടുത്തുള്ള ഡെന്റല്‍ ഡോക്ടറുടെ അടുത്തുപോയി വായയുടെ അളവും നോക്കി, തുടര്‍ന്നാണ് ഗിന്നസ് വേള്‍ഡ റെക്കോര്‍ഡ അധികൃതരെ വിവരമറിയിച്ചത്. 

6.52 സെന്റിമീറ്ററാണ് സാമന്തയുടെ വായുടെ വലിപ്പം. കുട്ടിക്കാലത്ത് വായുടെ വലിപ്പം കാരണം പലരും സാമന്തയെ പരിഹസിക്കുമായിരുന്നു. 

'ഒരു വലിയ ശരീരഭാഗമോ അല്ലെങ്കില്‍ മറ്റുള്ളവരില്‍നിന്ന് എന്തെങ്കിലും വ്യത്യസ്തയോ ഉണ്ടെങ്കില്‍ സങ്കടേെപ്പടണ്ട കാര്യമില്ല. അവര്‍ ഗിന്നസ് ലോക റെക്കോഡിലേക്ക് പോകൂ. നിങ്ങളുടെ ആ കഴിവിനെ പറ്റി അഭിമാനിക്കൂ.' എന്നാണ് മറ്റുള്ളവരോട് സാമന്തയ്ക്ക് പറയാനുള്ളത്. 

Content Highlights: Meet the woman whose record-breaking mouth gape