ഒരു കാലത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴികൊടുത്തതാണ് ക്രിക്കറ്റ് താരം വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെയും ബോളിവുഡ് നടി നീന ഗുപ്തയുടെയും ബന്ധം. ഇരുവരും പിരിഞ്ഞശേഷം സിംഗിള്‍ മദറായി മകളെ  വളര്‍ത്തിയത് നീനയാണ്. ഇരുവരുടെയും മകള്‍ മസാബ ഗുപ്ത ഇന്ന് പേര് കേട്ട ഫാഷന്‍ സ്റ്റൈലിസ്റ്റാണ്.

അച്ഛന്റെയും അമ്മയുടെയും ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് മസാബ. ഈ ചിത്രത്തെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും മസാബ പങ്കുവെയ്ക്കുന്നില്ല. എന്റെ ലോകം എന്റെ രക്തം എന്ന് മാത്രമാണ് താരം കുറിച്ചിരിക്കുന്നത്. നീന കുഞ്ഞ് മസാബയെ മടിയില്‍ കിടത്തിയിരിക്കുയാണ് ഇത് നോക്കി നില്‍ക്കുന്ന വിവിയനെയും ചിത്രത്തില്‍ കാണാം. നിരവധി പേര്‍ ചിത്രത്തിന് താഴെ കമന്റകളുമായി എത്തി.

Content Highlights: masaba Gupta posted a throwback picture on her Instagram