വെറുമൊരു നടി മാത്രമല്ല നിലപാടുകള്‍ കൊണ്ട് ഏവരേയും വിസ്മയിപ്പിച്ച ശക്തയായ സത്രീ കൂടിയാണ് മന്ദിര ബേദി. ക്രിക്കറ്റ് കമന്ററിയില്‍ പുതിയൊരു അധ്യായം കുറിച്ച അവര്‍ തന്റേതായ വഴി വെട്ടിതുറന്ന് മുന്നോട്ട് പോവുകയായിരുന്നു. ഭര്‍ത്താവ് രാജ്കൗശലിന്റെ അകാല വിയോഗം മന്ദിരയെ വല്ലാതെ തകര്‍ത്തു. പൊട്ടിക്കരയുന്ന മന്ദിരയുടെ ചിത്രം ആരാധകരെയും സങ്കടത്തിലാഴ്ത്തി. ഇപ്പോഴിത തന്റെ ജിവിതത്തില്‍ പുതിയ തുടക്കമാണെന്ന് പറഞ്ഞു കൊണ്ടുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

വര്‍ക്കൗട്ടിന് ശേഷം കുഞ്ഞുമകള്‍ ചിരിക്കാനായി ആവശ്യപ്പെട്ടു എനിക്ക് എങ്ങനെ നിരസിക്കാനാവും - മന്ദിര കുറിച്ചു. ഇതോടൊപ്പം ചിരിച്ചു കൊണ്ടിരിക്കുന്ന മന്ദിരയുടെ ചിത്രവുമുണ്ട്. വീണ്ടും തുടങ്ങുന്നുവെന്ന് ഹാഷ്ടാഗും പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. മകള്‍ താരയെയാണ് പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുള്ളത്. മൗനി റോയി, സമീര്‍ സോണി തുടങ്ങി നിരവധി പ്രമുഖര്‍ സ്‌നേഹം അറിയിച്ച് കമന്റ് ചെയ്തു.

അടുത്തകാലത്താണ് മന്ദിര ഇളയമകള്‍ താരയെ ദത്തെടുത്തത്. താരയുടെ നിറത്തെ കുറിച്ച് നിരവധി ട്രോളുകള്‍ മന്ദിര നേരിട്ടിട്ടുണ്ട്. എന്നാല്‍ ഇത്തരം ട്രോളുകള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ തന്നെ മന്ദിര പ്രതികരിച്ചിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mandira Bedi (@mandirabedi)

Content Highlights; Mandira Bedi new instagram post