സോഷ്യല്‍ മീഡിയയിലെ വിദ്വേഷ കമന്റുകളെ കുറിച്ച് ശക്തമായ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രവണത തുറന്ന് കാട്ടുകയാണ് മന്ദിര ബേദി. തന്റെ ദത്തു പുത്രി താരക്കെതിരേ ഉയരുന്ന വിദ്വേഷ കമന്റുകള്‍ക്കെതിരേ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് താരം.

താരയും മകന്‍ വീര്‍ എന്നിവരോടൊപ്പമുള്ള അവധിക്കാല ചിത്രങ്ങള്‍ മന്ദിര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് കമന്റുകള്‍ വന്നത്. താര കുടുംബത്തിന് ഒട്ടും ചേര്‍ന്നതല്ലെന്നും. താരയുടെ രൂപത്തെ കളിയാക്കിയുമാണ് കമന്റുകള്‍. ''ഇവരെ പോലെ ക്രൂരതയുള്ളവരാണ് ഏറ്റവും ഭീരുക്കള്‍. മുഖം മൂടിക്കുള്ളില്‍ നിന്നു കൊണ്ടാണ് ഇവര്‍ സംസാരിക്കുന്നത്''- മന്ദിര ഇന്‍സ്റ്റയില്‍ കുറിച്ചു. കമന്‌റുകളുടെ സ്‌ക്രീന്‍ ഷോട്ട് അടക്കം മന്ദിര ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

മന്ദിര ബേദി - രാജ് കൗശല്‍ ദമ്പതികള്‍ 2020 ജൂലായിലാണ് നാലു വയസുകാരി താരയെ ദത്തെടുത്തത്. ഇവര്‍ക്ക് വീര്‍ എന്ന മകനുണ്ട്.

Mnadira bedi

Mnadira bedi

Content Highlights: Mandira bedi about hate comments against her daughter