സ്ത്രീ സൗന്ദര്യത്തിന്റെ മാറ്റുരയ്ക്കുന്ന സൗന്ദര്യ മത്സരവേദിയില്‍ പെണ്‍വേഷം കെട്ടിയ യുവാവ് ഫൈനല്‍ റൗണ്ടില്‍. മിസ് വെര്‍ച്വല്‍ കസഖ്‌സ്താന്‍ സൗന്ദര്യമത്സരത്തിനിടയിലാണ് സംഭവം. 

മത്സരത്തിനായി സംഘാടകര്‍ അപേക്ഷ ക്ഷണിച്ചപ്പോള്‍ 22-കാരനായ എലി ഡയഗൈലിവ് പെണ്‍വേഷത്തിലുള്ള തന്റെ ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയായിരുന്നു. അരീന അലിയേവ എന്ന പേരിലാണ് ഇവര്‍ തന്റെ ചിത്രങ്ങള്‍ അയച്ചത്. അതിമനോഹരമായ എലിയുടെ ചിത്രങ്ങള്‍ കണ്ട സംഘാടകര്‍ യാതൊരു സംശയും കൂടാതെ അരീനയെ മത്സരത്തിന് ക്ഷണിച്ചു. 

മത്സരത്തിനായി ലഭിച്ച നാലായിരം അപേക്ഷകളില്‍ നിന്നാണ് എലി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് മത്സരത്തിന്റെ ഓരോ ഘട്ടവും വിജയകരമായി പിന്നിട്ട യുവാവ് ഫൈനലില്‍ പ്രവേശിച്ചതോടെ സത്യം തുറന്നുപറയുകയായിരുന്നു. തങ്ങള്‍ അരിന അലിയേവ എന്നുകരുതിയ യുവതി യഥാര്‍ത്ഥത്തില്‍ പുരുഷനാണെന്ന് തിരിച്ചറിഞ്ഞ സംഘാടകര്‍ ഉടന്‍ തന്നെ എലിക്ക് പകരം യോഗ്യയായ മറ്റൊരു മത്സരാര്‍ത്ഥിയെ ഫൈനല്‍ റൗണ്ടില്‍ പ്രവേശിപ്പിച്ചു.