ക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി ഒരു കൂട്ടാം എംബ്രോയിഡറി ആര്‍ട്ടിസ്റ്റുകള്‍. എംബ്രോയിഡറി കലാകാരികളുടെ കൂട്ടായ്മയായ 'മല്ലുബ്രോയ്ഡര്‍സാണ് ഇതിന് പിന്നില്‍. ലക്ഷദ്വീപിന്റെ മനോഹാരിത വിളിച്ചോതുന്ന മുപ്പത്തിയഞ്ചോളം തുന്നല്‍ വര്‍ക്കുകളാണ് ഇവര്‍ ചുരുങ്ങിയ സമയം കൊണ്ട് നെയ്‌തെടുത്തത്.

ഹോബിയായി തുടങ്ങി എംബ്രോയിഡറി  വരുമാനമാര്‍ഗമാക്കി മലയാളി സ്ത്രീകളാണ് ഇതിന് പിറകില്‍. വീട്ടമ്മമാരും പെണ്‍കുട്ടികളും ഉള്‍പ്പെട്ട ഇവര്‍ തങ്ങളുടെ കഴിവ് നിലപാട് വ്യക്തമാക്കാന്‍ ഉപയോഗിച്ചിരിക്കുകയാണ്. പഠിക്കുന്നവരും വീട്ടമ്മമാരുമാണ് മല്ലുബ്രോയ്ഡര്‍സ് കൂട്ടായ്മയിലെ അംഗങ്ങള്‍. കേരളത്തിന് പുറത്ത് നിന്ന് അംഗങ്ങളുണ്ട്.

എംബ്രോയിഡറിയുടെ വ്യത്യസ്തമായ തലങ്ങള്‍ തേടുന്നവരാണ് ഓരോ ആര്‍ട്ടിസ്റ്റുകളും. കസ്റ്റമൈസ്ഡ് ഹൂപ്പ് എംബ്രോയിഡറിക്കാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്. ഓരോരുത്തര്‍ക്കും സ്വന്തം ബിസിനസ് പേജുകള്‍ ഉണ്ട്. ഈ കൊറോണക്കാലത്തും കുടുംബത്തിന് താങ്ങാവുകയാണ് ഓരോ കലാകാരിയും.

കേരളപ്പിറവി ദിനത്തിലും മല്ലുബ്രോയ്ഡഴ്‌സിന്റെ കീഴില്‍  ഇത് പോലെ കൂട്ടമായി തുന്നിക്കൊണ്ട് കേരളത്തിന് ആദരവര്‍പ്പിച്ചിരുന്നു. ഇനിയും ഇത്തരത്തില്‍ കലയെ മുന്‍നിര്‍ത്തി പൊതുരംഗങ്ങളില്‍ സജീവമാകാനാണ് ഈ പെണ്‍കൂട്ടായ്മയുടെ തീരുമാനം- ഗ്രൂപ്പ് അഡ്മിനില്‍ ഒരാളായ ഷംന കൊളക്കോടന്‍ പറയുന്നു. കഴിഞ്ഞ ലോക്ഡൗണില്‍ തുന്നിത്തോല്പിക്കാം കൊറോണയെ'എന്ന ഹാഷ്ടാഗിലൂടെ ശ്രദ്ധേയായിരുന്നു ഷംന.

1

1

1

1

1

1

`1

1

1

Content Highlights: Mallubroiders Embroidery group save lakshadweep hashtag