കണ്ണൂര്‍: ഭരതനാട്യം കഴിഞ്ഞപ്പോള്‍ സ്വന്തം നാട്ടുകാരിയാണെന്നറിഞ്ഞ സന്തോഷത്തോടെയാണ് തനിമയുടെ അടുത്ത് ന്യൂസീലന്‍ഡ് മലയാളി മന്ത്രി പ്രിയങ്കാ രാധാകൃഷ്ണന്‍ എത്തിയത്. മലയാളിയാണെന്ന് പറഞ്ഞപ്പോള്‍ മന്ത്രി പറഞ്ഞു ഞാനും മലയാളി. നൃത്തം വളരെ നന്നായി സന്തോഷം.

ന്യൂസീലന്‍ഡിലെ 'മോംഗേകിയേക്കിയില്‍ നടന്ന ദീപാവലി ആഘോഷം ഉദ്ഘാടനംചെയ്യാന്‍ എത്തിയതായിരുന്നു.

ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്താ ആര്‍ഡന്റെ മന്ത്രിസഭയില്‍ അംഗമായ മലയാളി കൂടിയായ മന്ത്രി പ്രിയങ്കാ രാധാകൃഷ്ണന്‍. അവിടെ ആദ്യം നൃത്തം അവതരിപ്പിച്ചത് കണ്ണൂര്‍ പള്ളിക്കുന്നുസ്വദേശിയ തനിമാ മഹാദേവന്‍. തമിഴ് സംഘത്തിന്റെതായിരുന്നു പരിപാടി.

അവരിലാരോ ആണ് തനിമ മലയാളിയാണെന്ന് പ്രിയങ്ക രാധാകൃഷ്ണനോട് പറഞ്ഞത്. നൃത്തം മൊബൈലില്‍ പകര്‍ത്തിയ മന്ത്രി അവരുടെ ഫെസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്തു. ഒന്നിച്ചു ഫോട്ടോയും എ ടുത്തു. പ്രിയങ്കയുടെ ഫേസ്ബുക്ക് പേജില്‍ ഇടം കണ്ടതിന്റെ സന്തോഷത്തിലാണ് തനിമ.

ഓക്‌ലാന്‍ഡില്‍ മേഴ്‌സിഡസ് ബെന്‍സില്‍ പ്രോജക്റ്റ് മാനേജറാണ് തനിമ. പള്ളിക്കുന്ന് വാസപുരത്ത് മഹാദേവന്റെയും പ്രമുഖ നര്‍ത്തകി നയനതാരാ മഹാദേവന്റെയും മകളാണ്.

Content Highlights: Malayali Minister Priyanca Radhakrishnan congratulates Malayali girl Thanima