ലണ്ടനിലെ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിദുരം സ്വന്തമാക്കി നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായി. ഫിലോസഫി, പൊളിറ്റിക്‌സ്, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളിലാണ് മലാല ബിരുദം നേടിയത്. 

ബിരുദദാനച്ചടങ്ങിന്റെ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ മലാല പങ്കുവെച്ചത്. ബിരുദദാനച്ചടങ്ങിന്റെ ഭാഗമായി ധരിച്ച തൊപ്പിയും കോട്ടും അണിഞ്ഞ് മാതാപിതാക്കള്‍ക്കൊപ്പവും ഭര്‍ത്താവ് അസ്സര്‍ മാലിക്കിനൊപ്പവും നില്‍ക്കുന്ന ചിത്രങ്ങളാണ് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 

ജന്മനാടായ പാകിസ്താനില്‍ പെണ്‍കുട്ടികളുടെ വിദ്യഭ്യാസത്തിനുവേണ്ടി പ്രവര്‍ത്തിച്ചതിന് ഒന്‍പത് വര്‍ഷം മുമ്പ് ഭീകരസംഘടനയായ താലിബാന്റെ ആക്രമണത്തിന് ഇരയായ മലാല കുടുംബത്തോടൊപ്പം ലണ്ടനിലേക്ക് താമസം മാറ്റുകയായിരുന്നു. എട്ടുലക്ഷത്തില്‍ അധികം പേരാണ് മലാലയുടെ പോസ്റ്റ് ലൈക്ക് ചെയ്തത്. അമേരിക്കന്‍ നടി ക്രിസ്റ്റന്‍ ബെല്‍, ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി തുടങ്ങി നിരവധി പേര്‍ മലാലയെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്. 

ലണ്ടനിലെ ബര്‍മിന്‍ഹാമില്‍ നടന്ന ലളിതമായ ചടങ്ങില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗം അസ്സര്‍ മാലിക്കുമായുള്ള മലാലയുടെ വിവാഹം നവംബര്‍ ഒന്‍പതിനായിരുന്നു. 

2014-ല്‍ തന്റെ 17-ാം വയസ്സിലായിരുന്നു മലാല നൊബേല്‍ പുരസ്‌കാരം നേടിയത്. സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല.

Content highlights: Malala Yousafzai Graduates From Oxford University, Instagram post, Nobel laureate