'ലക്ഷ്യങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു ചെറിയ പെണ്‍കുട്ടിയുടെ ശക്തി എത്രയാണെന്ന് എനിക്കറിയാം.  ഈ മുഖചിത്രം കാണുന്ന എല്ലാ പെണ്‍കുട്ടികളും അറിയട്ടെ അവര്‍ക്ക് ലോകത്തെ എങ്ങനെ മാറ്റിമറിക്കാന്‍ കഴിയുമെന്ന്. ' മലാല യൂസുഫ്സായ് ബ്രിട്ടീഷ് വോഗിന്റെ കവര്‍ ഗേളായി തിരഞ്ഞെടുക്കപ്പെട്ടതിനെ പറ്റി തന്റെ ട്വിറ്റരില്‍ കുറിച്ചത് ഇങ്ങനെ.  

ഫാഷന്‍ മാസിക ബ്രിട്ടീഷ് വോഗിന്റെ ഏറ്റവും പുതിയ ലക്കത്തിന്റെ മുഖചിത്രമാണ്  സാമൂഹികപ്രവര്‍ത്തക മലാലയുടേത്. മലാലതന്നെയാണ് തന്റെ മുഖചിത്രമടങ്ങിയ മാസികയുടെ ചിത്രം സാമൂഹികമാധ്യമത്തില്‍ പങ്കുെവച്ചത്. ചുവന്ന വസ്ത്രവും തലയില്‍ ചുവന്ന ശിരോവസ്ത്രവും ധരിച്ച ചിത്രം, വെളുത്ത വസ്ത്രംധരിച്ച ചിത്രം, ചുവന്ന വസ്ത്രവും നീല ശിരോവസ്ത്രവും ധരിച്ച മറ്റൊരു ചിത്രം എന്നിവയാണ് മാഗസിനുവേണ്ടി എടുത്തിരിക്കുന്നത്. നിക്ക് നൈറ്റാണ് ഫോട്ടോ എടുത്തിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malala (@malala)

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ പാകിസ്താനില്‍വെച്ച് താലിബാന്‍ ഭീകരരുടെ വെടിയേറ്റ മലാലയ്ക്ക് 17-ാം വയസ്സില്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചിരുന്നു. 23 വയസ്സുള്ള അവര്‍ ഓക്‌സഫഡ് സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയശേഷം സ്ത്രീകളുടെ വിദ്യാഭ്യാസാവകാശത്തിനായി പ്രവര്‍ത്തിക്കുകയാണ്.

Content Highlights: Malala on Vogue cover