ദിവസേന യോഗ ചെയ്യുന്നത് ഉണര്‍വിനും ആരോഗ്യത്തിനും നല്ലതാണ്. കൃത്യമായ രീതിയില്‍ യോഗ ചെയ്യുന്ന വ്യക്തിയാണ് മലായ്ക്ക അറോറ. ഫിറ്റ്‌നെസ്സില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന താരം ആരാധകര്‍ക്ക് വേണ്ടി കുറച്ച യോഗ പോസുകളെ കുറിച്ച് സംസാരിക്കുകയാണ്. തന്റെ ഇന്‍സ്റ്റഗ്രാം വീഡിയോയിലാണ് മലായ്ക്ക ഇക്കാര്യം വിവരിച്ചിരിക്കുന്നത്. 

ചര്‍മ്മത്തിന് തിളക്കം നല്‍കുന്ന യോഗ മുറകളാണ് ഇവയെന്ന് താരം പറയുന്നു. ഈ കടുത്ത  വേനല്‍കാലത്ത് ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ ധാരാളം വെള്ളം കുടിക്കണം. അതിനോടൊപ്പം തന്നെ ആരോഗ്യമുള്ള ചര്‍മ്മത്തിനായി മൂന്ന് യോഗാസനങ്ങള്‍ പരിചയപ്പെടുത്തുകയാണ്. രക്തശുദ്ധീകരണത്തിനും ചര്‍മ്മം തിളങ്ങാനും ഇവ നല്ലതാണ്. താരം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു

സര്‍വാംഗാസനം, ഹാലാസനം, ത്രികോണാസനം എന്നിവ ചെയ്യുന്ന വീഡിയോയും പങ്കുവെച്ചു.ഹെല്‍ത്തി ഡയറ്റിങ്ങിനെ കുറിച്ചും, വ്യായാമങ്ങളെ കുറിച്ചും താരം ഇതിന് മുന്‍പും വീഡിയോകള്‍ പങ്കുവെച്ചിട്ടുണ്ട്‌.

Content Highlights: malaika arora shares yoga poses