ആലപ്പുഴ: വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒന്നിച്ചു ജീവിക്കുന്ന 'ലിവിങ് ടുഗെതര്‍' സാമൂഹിക വിഷയമായി മാറുന്നതായി സംസ്ഥാന വനിതാ കമ്മിഷന്‍. ലിവിങ് ടുഗെതര്‍ ആശാസ്യകരമല്ല. വെള്ളിയാഴ്ച ആലപ്പുഴ കളക്ടറേറ്റില്‍ നടന്ന സിറ്റിങ്ങിലായിരുന്നു കമ്മിഷന്റെ നിരീക്ഷണം. ഇപ്പോള്‍ ലിവിങ് ടുഗെതറിന് ശേഷം ഉപേക്ഷിച്ചുകടക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നുണ്ട്. ഇത്തരത്തില്‍ ഉപേക്ഷിച്ചു കടക്കുന്ന സംഭവങ്ങളില്‍ സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നില്ല. 

ദമ്പതികളാണെന്നതിന് എവിടെയും രേഖകളില്ലാത്തതിനാലാണിത്. സ്ത്രീകള്‍ വ്യക്തിപരമായി അവരുടെ സുരക്ഷിതത്വം ഉറപ്പാക്കണം. ഇതിനായി എവിടെയെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്തിടുന്നത് ഉചിതമായിരിക്കുമെന്നും കമ്മിഷന്‍ നിരീക്ഷിച്ചു. വിവിധ പരാതികളിലായി എതിര്‍കക്ഷികളെ നേരിട്ട് വിളിച്ചുവരുത്താന്‍ കമ്മിഷന്‍ നിര്‍ദേശം നല്‍കി. വനിതാ കമ്മിഷന്‍ അംഗങ്ങളായ ഇ.എം.രാധ, ഡോ.ഷാഹിദാ കമാല്‍, എം.എസ്.താര, ഷിജി ശിവജി എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.

Content Highlights: living together become social issue said women commission