അച്ഛനും അമ്മയും കല്യാണം കഴിക്കുമ്പോള്‍ സദസ്സിലിരിക്കാന്‍ എങ്ങനെ ഈ കുട്ടികുറുമ്പിക്ക് പറ്റും. ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത് ഈ കുരുന്നിന്റെ വീഡിയോയാണ്. സാറാ വിക്ക്മാന്‍ എന്ന യുവതി തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതായിരുന്നു ഈ വീഡിയോ. മാതാപിതാക്കളുടെ വിവാഹ ചടങ്ങില്‍ വേദിയിലേക്ക് ചെല്ലാന്‍ വാശിപിടിക്കുന്ന സ്വന്തം മകളുടെ വീഡിയോയാണിത്.
ആദ്യത്തെ വീഡിയോ ക്ലിപ്പില്‍ വിവാഹ വേദിയില്‍ ഇരുവരും നില്ക്കുമ്പോള് സദസ്സില്‍ അക്ഷമയായി വാശി പിടിക്കുന്ന മകളെ കാണാം. അടുത്ത വീഡിയോയില്‍ അമ്മ മകളെ എടുത്ത് വിവാഹ കര്‍മ്മങ്ങളില്‍ നില്‍ക്കുന്നത് കാണാം.
നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. നിരവധി ഷെയറുകള്‍ വീഡിയോയ്ക്ക് ലഭിച്ചു.
Content Highlights: Little girl video at parents wedding, Sara Wickman Instagram post