മൂഹമാധ്യമത്തില്‍ ഏറെ ആരാധകരുള്ള താരമാണ് മോഡലും ബിസിനസുകാരിയും ടിവി താരവുമായ കെയ്‌ലി ജെന്നര്‍. ഇപ്പോഴിതാ ഒരു നേട്ടത്തിന്റെ പേരിലാണ് കെയ്‌ലി വാര്‍ത്തകളില്‍ നിറയുന്നത്. ഫോര്‍ബ്‌സ് മാസികയുടെ കണക്കുകള്‍ പ്രകാരം 2020ല്‍ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റിയിട്ടുള്ള സെലിബ്രിറ്റിയാണ് കെയ്‌ലി. 

590 മില്യണ്‍ ഡോളറാണ് കെയ്‌ലിയുടെ ഈ വര്‍ഷത്തെ വരുമാനമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണ്ടെത്തല്‍. തന്റെ ബ്യൂട്ടി ബ്രാന്‍ഡിന്റെ ഭൂരിഭാഗവും കെയ്‌ലി അമേരിക്കയിലെ പ്രമുഖ ബ്യൂട്ടി കമ്പനിയായ കോട്ടി ഇങ്കിന് കൈമാറായിരുന്നു. 

അമേരിക്കന്‍ റാപ്പറും പ്രൊഡ്യൂസറും കെയ്‌ലിയുടെ സഹോദരി കിം കര്‍ദഷിയാന്റെ ഭര്‍ത്താവും കാനി വെസ്റ്റാണ് പട്ടികയില്‍ രണ്ടാമതായി ഇടം നേടിയിരിക്കുന്നത്. 170 മില്യണ്‍ ഡോളര്‍ വരുമാനമാണ് കാനിക്ക് രണ്ടാം സ്ഥാനം നല്‍കിയത്. 

നടന്മാരായ ടെയ്‌ലര്‍ പെറി, ഡ്വെയ്ന്‍ ജോണ്‍സണ്‍, ടിവി താരവും കൊമേഡിയനുമായ ഹൊവാര്‍ഡ് സ്റ്റേണ്‍, കായിക താരങ്ങളായ റോജര്‍ ഫെഡറര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, നെയ്മര്‍, ലിബ്രോണ്‍ ജെയിംസ് തുടങ്ങിയവരും ആദ്യപത്തില്‍ ഇടം നേടിയിട്ടുണ്ട്. 

Content Highlights: Kylie Jenner is Forbes Highest Paid Celeb 2020