മേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റണ് വോട്ട് ചെയ്യാനുറച്ച് കിം കര്‍ദാഷ്യന്‍. റിയാലിറ്റി ഷോ താരവും മോഡലും വ്യവസായ സംരംഭകയുമാണ് കിം. തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് ഹില്ലരിക്കുള്ള പിന്തുണ കിം വ്യക്തമാക്കിയത്.

"രാജ്യത്തെ പ്രതിനിധാനം ചെയ്യാന്‍ ഏറ്റവും യോഗ്യയാണ് ഹില്ലരി. മാത്രമല്ല ഇത്തവണത്തെ എന്റെ വോട്ട് എനിക്കു വേണ്ടി മാത്രമല്ല, കുഞ്ഞുങ്ങള്‍ക്കു കൂടി വേണ്ടിയാണ്. അതുകൊണ്ടാണ് വളരെ ശ്രദ്ധാപൂര്‍വം വോട്ടവകാശം വിനിയോഗിക്കാന്‍ ഞാന്‍ തീരുമാനിച്ചത്.- കിം പറയുന്നു.

'ഇത്തവണ വോട്ട് ചെയ്യുമോ എന്ന് ആദ്യം ഉറപ്പില്ലായിരുന്നു. കണ്ണടച്ച് വോട്ടു ചെയ്യാനും താല്‍പര്യമുണ്ടായിരുന്നില്ല. പക്ഷെ വോട്ട് ചെയ്യാതിരിക്കുന്നത് സ്വയം നിശബ്ദയാകുന്നതിന് തുല്യമാണ്. അടുത്ത സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സംസാരിച്ച ശേഷമാണ് വോട്ട് ചെയ്യാനുള്ള തീരുമാനമെടുത്തത്.

ഞാന്‍ ആരെയെങ്കിലും വിലയിരുത്തുന്നത് അവരുടെ മതവിശ്വാസത്തെയോ രാഷ്ട്രീയ നിലപാടുകളെ അടിസ്ഥാനപ്പെടുത്തിയോ അല്ല. രണ്ട് സ്ഥാനാര്‍ഥികള്‍ക്കും രാജ്യത്തെ സുരക്ഷിതമായും ശക്തമായും മുന്നോട്ടു നയിക്കാനുള്ള ഉദ്ദേശമുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. പക്ഷെ അതിലേക്കെത്താന്‍ ഇരുവരും മുന്നോട്ടു വയ്ക്കുന്ന ആശയങ്ങള്‍ വ്യത്യസ്തമാണ്'.- കിം പറയുന്നു.