പ്രശസ്ത മോഡലും നടിയുമായ കിം കര്‍ദാഷിയാന്‍ ഗര്‍ഭിണിയായിരുന്ന സമയത്ത് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. മൂത്ത മകള്‍ നോര്‍ത്ത് വെസ്റ്റിനെ ഗര്‍ഭം ധരിച്ച കാലത്തായിരുന്നു കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെ കടന്ന് പോയത്.

ക്രിസ്റ്റിയന്‍ ബെല്‍, മോണിക്ക പാഡ്മാന്‍ എന്നിവര്‍ അവതരിപ്പിച്ച  വീ ആര്‍ സപ്പോര്‍ട്ടട് ബൈ എന്ന പോഡ്കാസ്റ്റ് പരിപാടിയിലാണ് താരം മനസ്സ് തുറന്നത്. ഗര്‍ഭകാല സമയത്ത് തന്റെ തടിച്ച രൂപത്തെ വെറുത്തിരുന്നുവെന്ന് കിം പറയുന്നു. ഞാന്‍ ഗര്‍ഭകാലത്ത് അതിസുന്ദരിയായിരുന്നില്ല . അത് എനിക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഞാന്‍ എന്നെ തന്നെ വെറുത്തു. - കിം പറയുന്നു

തന്റെ രൂപമാറ്റത്തെ വളരെ ക്രൂരമായിട്ടാണ് മാധ്യമങ്ങള്‍ കൈകാര്യം ചെയതതെന്നും കിം പറയുന്നു

ഇക്കാലയളവില്‍ പ്രീക്ലാപ്‌സിയ എന്ന രോഗവസ്ഥയും കിമ്മിന് നേരിടേണ്ടി വന്നിരുന്നു. കാലുകളും മുഖം നീര് വെച്ചതിന് സമാനമാവാന്‍ ഇത് കാരണമാവുന്നു.70 പൗണ്ട് ഭാരമാണ് ഇക്കാലയളവില്‍ എനിക്കുണ്ടായിരുന്നത്. ഗര്‍ഭിണിയായ എന്നെ സമൂഹം നോക്കി കണ്ട രീതിയില്‍ നിന്ന് ഞാനൊരുപാട് കാര്യങ്ങള്‍ പഠിച്ചു- കിം പറയുന്നു.

ബോഡി ഷെയിമിങ്ങിനെ പറ്റി വിശദമായി തന്നെ താരം പരിപാടിയില്‍ പറഞ്ഞു. വീഡിയോ പുറത്തിറങ്ങിയടുന്‍ തന്നെ പ്രേക്ഷക ശ്രദ്ധ നേടി.

                                                                                             

Content highlights: Kim Kardashian on being body shamed during first pregnancy