അഭിനയത്തോടൊപ്പം ഫിറ്റ്‌നസ്സിലും അതീവ ശ്രദ്ധ നല്‍കുന്ന നടിയാണ് കത്രീന കൈഫ്. തന്റെ വിശേഷങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെയ്ക്കുന്ന താരം തന്റെ ഫിറ്റ്‌നെസസ്സിന്റെ പ്രധാന രഹസ്യം ആരാധകരോട് പറഞ്ഞിരിക്കുകയാണ്.

കഴിക്കുക, ഉറങ്ങുക, പരിശിലിക്കുക, ആവര്‍ത്തിക്കുക ഇതാണ് കത്രീനയുടെ ഫിറ്റ്‌നെസ്സ് മന്ത്ര. ആരാധകര്‍ ഏറ്റെടുത്ത പോസ്റ്റിന് 17 ലക്ഷത്തിലധികം ലൈക്കുകളും പതിനായിരത്തോളം കമന്റുകളുമാണ് കുറഞ്ഞ സമയത്തിനുള്ളില്‍ ലഭിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Katrina Kaif (@katrinakaif)

ഇതിന് മുന്‍പും താരം ഫിറ്റ്‌നെസ്സ് വീഡിയോകള്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിന് മുന്‍പ് പോസ്റ്റ് ചെയ്ത് ബാഡ്മിന്റന്‍ വീഡിയോയും ശ്രദ്ധ നേടിയിരുന്നു. 

Content Highlights: katrina kaif fitness tips