തന്റെ ചരിത്രപരമായ സ്ഥാനാരോഹണത്തിന് ശേഷം അമേരിക്കയുടെ പുതിയ വൈസ് പ്രസിഡന്റായ കമലാ ഹാരിസ് പങ്കുവച്ച വീഡിയോയിലാണ് ലോകത്തിന്റെ ശ്രദ്ധ ഇപ്പോള്‍. കമലാ ഹാരിസ് തന്റെ അമ്മയ്ക്കും തനിക്കു വഴികാട്ടികളായി മുന്നേ നടന്ന സ്ത്രീകള്‍ക്കും നന്ദിപറഞ്ഞു കൊണ്ടുള്ള വീഡിയോയാണ് വൈറലാകുന്നത്.
ഒരു നൂറ്റാണ്ട് മുമ്പേ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിക്കുന്നതിനും അവകാശമാക്കുന്നതിനുമായി സ്ത്രീകള്‍ക്കും ഞാന്‍ ആദരമര്‍പ്പിക്കുന്നു. നൂറ് വര്‍ഷം മുമ്പ് 19-ാം ഭരണഘടനാ ഭേദഗതിക്കായി പ്രവര്‍ത്തിച്ച സ്ത്രീകള്‍, 55 വര്‍ഷം മുമ്പ് വോട്ടവകാശ നിയമത്തിനായി പോരാടിയവര്‍, 2020 ല്‍ തങ്ങളുടെ മൗലികാവകാശം സംരക്ഷിക്കാനായി വോട്ട് രേഖപ്പെടുത്തിയ പുതുതലമുറ സ്ത്രീകള്‍... പോരാട്ടം തുടരുകയാണ്.' കമലാ ഹാരിസ് തന്റെ വീഡിയോയില്‍ പറയുന്നു. 'ഇന്ന് അവരുടെ പോരാട്ടങ്ങളെയാണ് ഞാന്‍ പ്രതിനിധീകരിക്കുന്നത്, അവരുടെ നിശ്ചയദാര്‍ഢ്യത്തെ, അവരുടെ ഉള്‍ക്കാഴ്ചയുടെ കരുത്തിനെ... ഇനിയും വരാനുള്ളത് കണ്ടറിയുക തന്നെ വേണം, കാരണം അവരുടെ കരുത്തിലാണ് ഞാന്‍ നില്‍ക്കുന്നത്..' വൈസ് പ്രസിഡന്റ് തുടരുന്നു.
I’m here today because of the women who came before me. pic.twitter.com/ctB9qGJqqp
— Kamala Harris (@KamalaHarris) January 20, 2021
തന്റെ തലമുറയിലെ സ്ത്രീകളെ പറ്റിയാണ് താന്‍ ചിന്തിക്കുന്നതെന്നും അതില്‍ കറുത്തവളെന്നോ വെളുത്തവളെന്നോ ഏഷ്യക്കാരിയെന്നോ അമേരിക്കന്‍ വംശജയെന്നോ വേര്‍തിരിവൊന്നുമില്ലെന്നും കമലാ ഹാരിസ് പറയുന്നുണ്ട്. ആദ്യത്തെ വനിതാ വൈസ്പ്രസിഡന്റാവാന്‍ എനിക്കൊപ്പം നിന്ന എല്ലാവരെയും ഞാന്‍ സ്മരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Kamala Harris Pays Video Tribute To Mother and Women Who Came Before Her