വിയേഷൻ മേഖലയിൽ ധാരാളം മാറ്റങ്ങൾ വന്ന സമയമാണ് ഈ വർഷം. ഇപ്പോഴിതാ പുതിയൊരു മാറ്റത്തിലേക്ക് ചുവടു വയ്ക്കുകയാണ് ജാപ്പനീസ് എയർലൈൻസ്. വിമാനത്തിൽ കയറുമ്പോൾ 'വെൽകം ലേഡീസ് ആൻഡ് ജെന്റിൽമാൻ' എന്ന ആശംസ സാധാരണമാണ്. എന്നാൽ ലിംഗഭേദമില്ലാതെ എല്ലാവരെയും സ്വീകരിക്കാൻ ഒരുങ്ങുകയാണ് ജാപ്പനീസ് എയർലൈൻസ്.

സിഎൻഎൻ റിപ്പോർട്ടനുസരിച്ച് ഇനിമുതൽ ജാപ്പനീസ് എയർലൈൻസുകളിൽ 'വെൽകം ലേഡീസ് ആൻഡ് ജെന്റിൽമാൻ' ഉണ്ടാവില്ല, പകരം എല്ലാം ലിംഗങ്ങളെയും ഉൾപ്പെടുത്തുന്ന രീതിയിൽ 'വെൽക്കം എവരിവൺ' എന്നാവും പറയുക. ഒക്ടോബർ ഒന്നുമുതൽ ഇത് നിലവിൽ വരും. 'നാനാത്വത്തിലെ ഏകത്വത്തിൽ വിശ്വസിക്കുന്നവരാണ് ഞങ്ങൾ. ഇനിമുതൽ ലിംഗഭേദമില്ലാതെ എല്ലാവരെയും ഒരേപോലെ സ്വീകരിക്കാൻ ഞങ്ങൾ തയ്യാറാകുകയാണ്.' ജാപ്പനീസ് എയർലൈൻസിന്റെ വക്താവ് അറിയിച്ചു.

ഇത് ആദ്യമായല്ല ജപ്പാൻ ഇങ്ങനയൊരു ചുവടുവയ്പ് നടത്തുന്നത്. വിമാനം ഉയരുന്നതിന് മുൻപ് നൽകുന്ന നിർദേശങ്ങൾ ഇപ്പോൾ തന്നെ ലിംഗഭേദമില്ലാതെയാണ്. ടോക്കിയോ ആസ്ഥാനമായ ഒരു വിമാനക്കമ്പനി വനിതകളായ വിമാന ജീവനക്കാർക്ക് സ്കർട്ടിന് പകരം പാന്റ്സ് ധരിക്കാൻ അനുമതി നൽകിയിരുന്നു.

ഇതിനൊപ്പം വർക്ക് മെറ്റീരിയൽ വേർഡിലും( ആളുകളോട് സംസാരിക്കുമ്പോൾ വിമാന ജീവനക്കാർ ഉപയോഗിക്കേണ്ട വാക്കുകൾ) ഈ മാറ്റങ്ങൾ കമ്പനികൾ വരുത്തുന്നുണ്ട്. ഹസ്ബൻഡ്, വൈഫ് എന്നിവയ്ക്ക് പകരം പാർട്ണേഴ്സ്, സ്പൗസ് എന്നും മം, ഡാഡ് എന്നീ വാക്കുകൾക്ക് പകരം പേരന്റസ് എന്നും ലിംഗഭേദമില്ലാത്ത വാക്കുകൾ ഉപയോഗിക്കാനാണ് നിർദേശം.

Content Highlights:Japan Airlines takes to gender-neutral greetings